KeralaLatestMalappuram

മൽസ്യത്തൊഴിലാളി കുടുംബങ്ങളിലെ വിദ്യാർഥികൾക്ക് മംഗലം പഞ്ചായത്ത് ലാപ്പ്ടോപ്പുകള്‍ നൽകി

“Manju”

മലപ്പുറം: മംഗലം ഗ്രാമ പഞ്ചായത്ത് 2019-2020 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പെടുത്തി മല്‍സ്യതൊഴിലാളി കുടുംബങ്ങളിലെ വിദ്യാര്‍ത്ഥികളുടെ പഠന നിലവാരം ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെ ലാപ്പുടോപ്പുകള്‍ വിതരണം ചെയ്തു.കഴിഞ്ഞ വര്‍ഷവും മല്‍സ്യതൊഴിലാളി വിദ്യാര്‍ത്ഥികള്‍ക്ക് മംഗലം പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ലാപ്പ്‌ടോപ്പുകള്‍ നല്‍കിയിരുന്നു. മല്‍സ്യതൊഴിലാളി വിദ്യാര്‍ത്ഥികളുടെ ഉന്നമനം ലക്ഷ്യം വെച്ചുള്ള ഈ പദ്ധതി നടപ്പിലാക്കുമെന്ന പഞ്ചായത്ത് പ്രസിഡന്റ് ഹാജറ മജീദ് പറഞ്ഞു. ലാപ്പ്‌ടോപ്പ് വിതരണം പഞ്ചായത്ത് പ്രസിഡന്റ് ഹാജറ മജീദ് നിര്‍വ്വഹിച്ചു.വികന സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ പാത്തുമ്മകുട്ടി,ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ഒറ്റയില്‍ സുഹറ,ജനപ്രതിനിധികളായ എം.മൈമൂന,എം.പി മജീദ്, സി .കൃഷ്ണന്‍,ഫിഷറീസ് ഇന്‍സ്‌പെക്ടര്‍ പി .ശ്യാമ എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button