IndiaLatest

ആര്യന്‍ഖാന്‍ ഇന്ന് ജയില്‍ മോചിതനായേക്കും

“Manju”

മുംബൈ: ആഡംബരകപ്പലിലെ ലഹരിക്കേസില്‍ പിടിയിലായ ആര്യന്‍ഖാന്‍ ഇന്ന് ജയില്‍ മോചിതനായേക്കും. ജാമ്യനടപടികള്‍ പൂര്‍ത്തിയാകാത്തതുകൊണ്ട് ആര്യന്‍ ഖാന്‍ , അര്‍ബാസ് മര്‍ച്ചന്‍റ് ,മൂണ്‍ മൂണ്‍ ധമേച്ച എന്നിവര്‍ക്ക് ഇന്നലെ ജയിലില്‍ നിന്ന് ഇറങ്ങാന്‍ കഴിഞ്ഞിരുന്നില്ല.ഇന്നലെയാണ് ആര്യന്‍ ഖാന് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിക്കുന്നത്.

രാവിലെ എട്ട് മണിയോടെ ആര്യന്‍ പുറത്തിറങ്ങുമെന്നാണ് സൂചന.കര്‍ശന ഉപാധികളോടെയാണ് ആര്യന് ജാമ്യം അനുവദിച്ചത്. പതിനാലോളം ജാമ്യ വ്യവസ്ഥകളാണ് ഉത്തരവിലുള്ളത്. ജസ്റ്റിസ് നിതിന്‍ ഡബ്ല്യൂ സാംബ്രെയാണ് ആര്യന്‍ ഉള്‍പ്പെടെ മറ്റ് രണ്ട് പേര്‍ക്കും ജാമ്യം നല്‍കിയത്. നേരത്തെ രണ്ട് തവണ വിചാരണ കോടതി ജാമ്യം നിഷേധിച്ചിരുന്നു. നടി ജൂഹി ചൗളയാണ് ആര്യന്‍ ഖാന് വേണ്ടി ആള്‍ ജാമ്യം നിന്നത്.

Related Articles

Back to top button