IndiaLatest

പള്ളൂർ ഗവൺമെന്‍റ് ഹോസ്പിറ്റലിനു താങ്ങായി വീണ്ടും സിഎച്ച് സെന്‍റര്‍

“Manju”

ഹർഷദ് ലാൽ തലശ്ശേരി

മാഹി:- മാസങ്ങളോളമായി ഭക്ഷണ വിതരണം മുടങ്ങിക്കിടക്കുന്ന പള്ളൂർ ഗവൺമെന്‍റ് ഹോസ്പിറ്റലിന് വേണ്ടി ഭക്ഷണസാധനങ്ങൾ നവിമുംബൈ കെഎംസിസി യുടെ സഹകരണത്തോടുകൂടി പള്ളൂർ സി എച്ച് സെന്‍റര്‍ നൽകി.

ഹോസ്പിറ്റലിൽ വെച്ച് നടന്ന ചടങ്ങിൽ ഹോസ്പിറ്റൽഹെഡ് ടിവി പ്രകാശന് മാഹി ജില്ലാ മുസ്ലിംലീഗ് പ്രസിഡണ്ട് തൊണ്ടന്‍റവിട ഇബ്രാഹിം സാഹിബ് സാധനങ്ങൾ കൈമാറി. ചടങ്ങിൽ പോണ്ടിച്ചേരി സ്റ്റേറ്റ് മുസ്ലിംലീഗ് ജൊ: സെക്രട്ടറിയും പള്ളൂർ സിഎച്ഛ് സെന്‍റര്‍ പ്രസിഡണ്ടുമായ ഇസ്മായിൽ ചങ്ങരോത്ത്, ദുബായ് മാഹി മണ്ഡലം കെഎംസിസി മുൻ ഉപാധ്യക്ഷൻ അംജദ് തയ്യിൽ എന്നിവർ സംബന്ധിച്ചു.

മാസങ്ങൾക്കുമുമ്പ് ദുബായ് മാഹി മണ്ഡലം കെഎംസിസി യുടെ സഹകരണത്തോടുകൂടി പള്ളൂർ സി എച്ച് സെന്‍റര്‍ ഭക്ഷണസാധനങ്ങൾ നൽകിയിരുന്നു.

 

Related Articles

Back to top button