IndiaKeralaLatest

കൊവിഡ് ; മൃതദേഹം നദിയിലേക്ക് വലിച്ചെറിയുന്ന ദൃശ്യങ്ങള്‍ പുറത്ത്

“Manju”

ലഖ്നൗ: ഉത്തര്‍പ്രദേശിലെ ബല്‍റാംപൂരില്‍ കൊവിഡ് ബാധിച്ച്‌ മരിച്ചയാളുടെ മൃതദേഹം പാലത്തില്‍ നിന്നും നദിയിലേക്ക് ഉപേക്ഷിച്ചു. പി.പി.ഇ കിറ്റ് ധരിച്ച വ്യക്തിയും മറ്റൊരാളും ചേര്‍ന്നാണ് മ‍ൃതദേഹം പാലത്തില്‍ നിന്നും രപ്തി നദിയിലേക്കെറിഞ്ഞത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചതോടെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
നദിയില്‍ ഉപേക്ഷത് സിദ്ധാര്‍ത്ഥ് നഗര്‍ സ്വദേശി പ്രേംനാഥ് മിശ്രയുടെ മൃതദേഹമാണെന്ന് ചീഫ് മെഡിക്കല്‍ ഓഫീസര്‍ വിജയ് ബെഹാദൂര്‍ വ്യക്തമാക്കി. മേയ് 25 ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച പ്രേമ്നാഥ് മേയ് 28നാണ് മരണപ്പെട്ടത്. അദ്ദേഹത്തിന്റെ മൃതദേഹം കൊവിഡ് മാനദണ്ഡം പാലിച്ചാണ് ബന്ധുക്കള്‍ക്ക് വിട്ടു നല്‍കിയത്. മൃതദേഹം നദിയിലേക്ക് വലിച്ചെറിഞ്ഞത് ബന്ധുക്കളാണെന്നത് ദൃശ്യങ്ങളില്‍ കാണാവുന്നതാണെന്നും ബല്‍റാംപൂര്‍ പൊലീസ് ട്വിറ്ററില്‍ പങ്കുവച്ച വീഡിയോയില്‍ വിജയ് പറയുന്നു.
https://twitter.com/Benarasiyaa?

Related Articles

Back to top button