KeralaLatest

കൊവിഡ് നെ​ഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന തീരുമാനത്തിനെതിരെ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍

“Manju”

ശ്രീജ.എസ്

കൊച്ചി: ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് ചാര്‍ട്ടേര്‍ഡ് വിമാനത്തില്‍ മടങ്ങുന്നവര്‍ക്ക് കൊറോണ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിനെതിരായ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. പത്തനംതിട്ട സ്വദേശിയാണ് ഹര്‍ജി നല്‍കിയത്. റാപ്പിഡ് ടെസ്റ്റ് റിസല്‍ട്ട് കൈയ്യിലുള്ളവര്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ അനുവാദം നല്‍കണമെന്നാണ് ആവശ്യം. ഇതിനായി സംസ്ഥാന സര്‍ക്കാരിന് കോടതി നിര്‍ദ്ദേശം നല്‍കണമെന്നും ഹര്‍ജിക്കാരന്‍ ആവശ്യപ്പെടുന്നു.

ചാര്‍ട്ടേര്‍ഡ് വിമാനങ്ങളില്‍ നാട്ടിലേക്കെത്തുന്ന പ്രവാസികള്‍ 48 മണിക്കൂറിന് മുമ്പ് കൊവിഡ് പരിശോധന നടത്തി രോഗമില്ലെന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന നോര്‍ക്ക ഉത്തരവിനെതിരെ പത്തനംതിട്ട സ്വദേശി റജി താഴ്മണ്‍ ആണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. റാപ്പിഡ് ടെസ്റ്റ് റിസല്‍ട്ട് കൈയ്യിലുള്ളവര്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ അനുവാദം നല്‍കണമെന്നും ഇതിനായി സംസ്ഥാന സര്‍ക്കാരിന് കോടതി നിര്‍ദ്ദേശം നല്‍കണമെന്നുമാണ് ഹര്‍ജിക്കാരന്‍റെ ആവശ്യം.

Related Articles

Back to top button