InternationalLatest

റിയാലിന് 206 രൂപ കടന്നു

“Manju”

മസ്കത്ത്: ഇന്ത്യന്‍ രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞതോടെ റിയാലിന്‍റെ വിനിമയനിരക്ക് ഒരു റിയാലിന് 206.21 രൂപ എന്ന നിരക്കിലെത്തി.രൂപയുടെ ചൊവ്വാഴ്ചയും ഇടിയുകയും ഒരു ഡോളറിന് 79.60 രൂപ എന്ന നിരക്കിലെത്തുകയും ചെയ്തിരുന്നു. തിങ്കളാഴ്ച 79.45 രൂപയായിരുന്നു ഡേളറിന്റെ വിനിമയനിരക്ക്. റിയാലിന്‍റെ വിനിമയനിരക്ക് ഉയരുന്നതില്‍ പ്രവാസികള്‍ സന്തുഷ്ടരാണെങ്കിലും പലരും ആശങ്കകള്‍ പങ്കുവെക്കുന്നുണ്ട്. എന്നാല്‍, രാജ്യത്ത് പണപ്പെരുപ്പം തടയാനുള്ള ശക്തമായ നടപടികള്‍ എടുക്കുമെന്നാണ് റിസര്‍വ് ബാങ്ക് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്. പലിശനിരക്ക് ഉയര്‍ത്തുന്നതടക്കമുള്ള നിരവധി നടപടികള്‍ക്ക് സാധ്യതയുണ്ട്. സാമ്പത്തികസ്ഥിതി വിലയിരുത്താന്‍ അടുത്തമാസം രണ്ട് മുതല്‍ നാല് വരെ റിസര്‍വ് ബാങ്ക് യോഗം ചേരുന്നുണ്ട്. കഴിഞ്ഞ മേയ് ആദ്യ വാരം മുതലാണ് റിയാലിന്‍റെ വിനിമയനിരക്ക് ഉയരാന്‍ തുടങ്ങിയത്. മേയ് അഞ്ചിന് 197 രൂപയിലായിരുന്നു നിരക്ക്. പിന്നീട് മുകളിലോട്ടുതന്നെയായിരുന്നു വിനിമയനിരക്ക്. 17ന് 200 രൂപയില്‍ എത്തിയിരുന്നു. പിന്നീട് 200 രൂപയില്‍ താഴെ വന്നിട്ടില്ല. പിന്നീട് പതിയെ ഉയര്‍ന്ന് ജൂണ്‍ 12ന് 202 രൂപയില്‍ എത്തുകയുമായിരുന്നു. ജൂലൈ ആറിനാണ് വിനിമയനിരക്ക് 205 കടന്നത്. അമേരിക്കന്‍ ഡോളര്‍ ശക്തമാവുന്നതാണ് വിനിമയ നിരക്ക് ഉയരാന്‍ പ്രധാന കാരണം.അമേരിക്കന്‍ ഡോളര്‍ ലോകത്തിലെ ആറ് പ്രധാന കറന്‍സികളെ അപേക്ഷിച്ച്‌ 0.48 ശതമാനം ശക്തി ആര്‍ജിക്കുകയായിരുന്നു. ഇതോടെ ഡോളര്‍ ഇന്‍റക്സ് 108.40 ആയി ഉയരുകയായിരുന്നു. അമേരിക്കയില്‍ പലിശനിരക്ക് ഉയര്‍ത്താനുള്ള നീക്കമാണ് ഡോളര്‍ ശക്തമാവാന്‍ പ്രധാന കാരണം.

Related Articles

Back to top button