KeralaKozhikodeLatest

ബിനീഷിന്‍റെ ആത്മഹത്യ : 19-ന് മണിയൂര്‍ പഞ്ചായത്ത് ഓഫീസ് ധര്‍ണ

“Manju”

വടകര: മുടപ്പിലാവിലെ ബിനീഷ് ചെന്നൈയില്‍ മരിച്ച സംഭവത്തിലെ ദുരൂഹത അന്വേഷിക്കുക, ബിനീഷിന്‍റെ ഫോണ്‍ കാള്‍ലിസ്റ്റ് പരിശോധിക്കുക, ബിനീഷിനെ വിളിച്ച് ഊരുവിലക്കിയത് ആരാണെന്ന് കണ്ടെത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കര്‍മസമിതി 19-ന് മണിയൂര്‍ പഞ്ചായത്ത് ഓഫീസിന് മുന്നില്‍ ധര്‍ണ നടത്തും.

ബിനീഷിന്‍റെ കുടുംബത്തിന് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്നും കര്‍മസമിതി ആവശ്യപ്പെട്ടു. ധര്‍ണ രാവിലെ 10 മണിക്ക് കെ. മുരളീധരന്‍ എംപി ഉദ്ഘാടനം ചെയ്യും.

Related Articles

Back to top button