KeralaThiruvananthapuramUncategorized

കേരള ക്ഷേത്ര വാദ്യ കലാ അക്കാദമി തിരുവനന്തപുരം  ജില്ലാ സമ്മേളനം നടന്നു.

“Manju”

കേരള ക്ഷേത്ര വാദ്യ കലാ അക്കാദമി തിരുവനന്തപുരം ജില്ലയുടെ 2021ലെ ജില്ലാ സമ്മേളനം 20 2 2021ശനിയാഴ്ച തിരുവനന്തപുരം കരിക്കകം ദേവി ആഡിറ്റോറിയത്തിൽ വെച്ച് നടന്നു.രാവിലെ 8 മണിക്ക് ജില്ലാ പ്രസിഡന്റ് കലാമണ്ഡലം രാധാകൃഷ്ണൻ പതാക ഉയർത്തിയതോടെ സമ്മേളനത്തിന് തുടക്കമായി. അതിനുശേഷം കലാമണ്ഡലം ശ്രീ രാധാകൃഷ്ണനും ശ്രീ കലാപീഠം ജയചന്ദ്രനും ചേർന്നവതരിപ്പിച്ച കേളി യോടെ കലാ പരിപാടികൾക്ക് തുടക്കമായി. തുടർന്ന് കലാപീഠം രാഹുലിന്റെ സോപാനസംഗീതം നടന്നു. അടുത്തതായി നെയ്യാറ്റിൻകര മേഖലയുടെ പഞ്ചവാദ്യം ആയിരുന്നു നെയ്യാറ്റിൻകര മേഖലാ സെക്രട്ടറി ശ്രീ ഹരികൃഷ്ണൻ പ്രമാണിത്വം നൽകിയ.അടുത്തതായി വേദിയിൽ അരങ്ങേറിയത് തിരുവനന്തപുരം സിറ്റി മേഖലയുടെ വാദ്യ സമന്വയം എന്ന മ്യൂസിക്കൽ ഫ്യൂഷൻ ആയിരുന്നു ഡോക്ടർ ശ്രീവരാഹം അശോക് കുമാർ നേതൃത്വം നൽകിയ ഈ പരിപാടി ഏറെ പ്രശംസ പിടിച്ചു പറ്റി. ഉച്ചയ്ക്ക് ശേഷം ജില്ലാ സമ്മേളനം ആരംഭിച്ചു. കലാപീഠം ശ്രീവരാഹം വിഷ്ണുവിന്റെ നേതൃത്വത്തിൽ സ്വീകരണ പഞ്ചവാദ്യം ഉണ്ടായിരുന്നു. കലാപീഠം ഉണ്ണികൃഷ്ണനും കലാപീഠം പ്രണവും ഈശ്വര പ്രാർത്ഥന അവതരിപ്പിച്ചു.സമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് കലാമണ്ഡലം രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു, ജില്ലാ സെക്രട്ടറി ശ്യാം ചന്ദ്രൻ സ്വാഗതം ആശംസിച്ചു. മുഖ്യാതിഥിയായി പത്മശ്രീ പെരുവനം കുട്ടൻ മാരാർ സംസാരിച്ചു. ദേവസ്വംമന്ത്രി ശ്രീ കടകംപള്ളി സുരേന്ദ്രൻ സമ്മേളനം ഉദ്ഘാടനം ചെയ്യുകയും നിലവിൽ ക്ഷേത്രകലാപീഠം ഉദ്യോഗാർത്ഥിൾക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന 300 രൂപ വേതനത്തിൽ മാറ്റം വരുത്താനുള്ള നടപടികൾ അടിയന്തരമായി കൈക്കൊള്ളുമെന്ന് മന്ത്രി സമ്മേളന വേദിയിൽ വെച്ച് ഉറപ്പുനൽകി. തുടർന്ന് ജില്ലാ കമ്മിറ്റിയുടെ സ്നേഹോപഹാരം മന്ത്രിക്ക് പെരുവനം കുട്ടൻ മാരാർ നൽകി. പെരുവനം കുട്ടൻ മാരാർ ക്കുള്ള ജില്ലാ കമ്മിറ്റിയുടെ ആദരം ജില്ലാ പ്രസിഡന്റ് കലാമണ്ഡലം രാധാകൃഷ്ണൻ അദ്ദേഹത്തിന് നൽകി. തുടർന്ന് സംസ്ഥാന പ്രസിഡന്റ് ശ്രീ അന്തിക്കാട് പത്മനാഭൻ, സംസ്ഥാന സെക്രട്ടറി കക്കാട് രാജേഷ് മാസ്റ്റർ, കരിക്കകം ക്ഷേത്ര കമ്മിറ്റി സെക്രട്ടറി വി അശോക് കുമാർ ക്ഷേമ കാര്യ സമിതി വൈസ് ചെയർമാൻ ശ്രീ മാർഗി രത്നാകരൻ,
തപസ്യ ജില്ലാ സെക്രട്ടറി സുജിത്ത് ഭാവനന്തൻ, യോഗക്ഷേമസഭ ജില്ലാ സെക്രട്ടറി ശ്രീ ജയകൃഷ്ണൻ നമ്പൂതിരി,കരിക്കകം ശ്രീ ത്രീവിക്രമൻ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് ജില്ലാ കമ്മിറ്റിയുടെ ആദരവ് ശ്രീ ഡോക്ടർ പി എസ് പ്രസാദ്, ഡോക്ടർ ശ്രീവരാഹം അശോക് കുമാർ എന്നിവർക പത്മശ്രീ പെരുവനം കുട്ടൻ മാരിൽ നിന്നും ഏറ്റുവാങ്ങി. വാദ്യ പ്രപഞ്ചത്തിൽ പങ്കെടുത്ത കലാകാരന്മാർക്കുള്ള സർട്ടിഫിക്കറ്റ് പെരുവനം കുട്ടൻ മാരാരിൽ നിന്നും ശ്രീ കലാപീഠം സാജു ഏറ്റുവാങ്ങി. ജില്ലാ ട്രഷറർ ശ്രീ കവലയൂർ വിഷ്ണു നന്ദി പറഞ്ഞു. അതിനുശേഷം പ്രതിനിധി സമ്മേളനം ആരംഭിച്ചു.സംസ്ഥാന പ്രസിഡന്റ് അന്തിക്കാട് പത്മനാഭൻ അധ്യക്ഷയും സംസ്ഥാന സെക്രട്ടറി കക്കാട് രാജേഷ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ശ്യാം ചന്ദ്രൻ പ്രവർത്തന റിപ്പോർട്ട് ജില്ലാ ട്രഷറർ കവലയൂർ വിഷ്ണു വരവ് ചിലവ് കണക്കുകൾ അവതരിപ്പിച്ചു. പ്രവർത്തന റിപ്പോർട്ടും വരവ് ചിലവ് കണക്കുകളും അവതരിപ്പിച്ചു. അതിനുശേഷംശേഷം ഈ റിപ്പോർട്ട് അംഗീകരിക്കുകയും തുടർന്നു സംഘടനാ തിരഞ്ഞെടുപ്പ് നടക്കുക ഉണ്ടായി. ഇതിൽ പുതിയ കമ്മിറ്റി അംഗങ്ങളായി കലാമണ്ഡലം കൃഷ്ണദാസ് മുഖ്യ രക്ഷാധികാരിയായും, കലാമണ്ഡലം രാധാകൃഷ്ണൻ പ്രസിഡന്റ് ആയും, ബിനു കിളിമാനൂർ ജില്ലാ വൈസ് പ്രസിഡന്റ് ആയും, ശ്യാം ചന്ദ്ര മാരാർ ജില്ലാ സെക്രട്ടറിയായും,കവലയൂർ വിഷ്ണു, ആറ്റിങ്ങൽ ശരത് എന്നിവർ ജോയിൻ സെക്രട്ടറിമാരായും, ആറ്റിങ്ങൽ സതീഷ് ജില്ലാ ട്രഷറർ ആയും, തൃപ്പാദപുരം ശ്രീ കലാപീഠം വിനോദ് ചന്ദ്രൻ, ശ്രീ കലാപീഠം സാജു,ഡോക്ടർ അശോക് കുമാർ, കലാപീഠം സനിൽ,ഷൈല കുമാർ വർക്കല, അനൂപ് വെങ്ങാനൂർ, വിനീത് പുലിയൂർക്കോണം, ലാലു മടവൂർ, ആനയറ മഹേഷ്, രഞ്ജിത്ത് പിരപ്പൻകോട്, മേഖലാ സെക്രട്ടറിമാരായ കരിക്കകം ത്രിവിക്രമൻ, നെയ്യാറ്റിൻകര ഹരികൃഷ്ണൻ, ശിവപ്രസാദ് ആറ്റിങ്ങൽ, ബൈജു കിളിമാനൂർ, കലാപീഠം സജിത്ത് പിരപ്പൻകോട് എന്നിവർ ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായും തെരഞ്ഞെടുക്കപ്പെട്ടു. പ്രതിനിധി സമ്മേളനത്തിൽ അകാലത്തിൽ മരണപ്പെട്ട കിളിമാനൂർ മേഖലയിലെ അംഗമായ രതീഷിന്റെ കുടുംബത്തിന് അടിയന്തിര ധനസഹായമായി 5000 രൂപ സംസ്ഥാന സമിതി നൽകാമെന്ന് ഉറപ്പുനൽകി. തുടർന്ന് പ്രതിനിധി സമ്മേളനത്തിന് അനൂപ് വെങ്ങാനൂർ നന്ദി പ്രകാശിപ്പിച്ചു. അതോടെ കേരള ക്ഷേത്ര വാദ്യ കലാ അക്കാദമി തിരുവനന്തപുരം ജില്ലയുടെ രണ്ടാമത് ജില്ലാ സമ്മേളനം പ്രൗഡഗംഭീരമായി പരിയവസാനിച്ചു.

Related Articles

Back to top button