IndiaLatest

വെള്ളത്തിനടിയിലൂടെ ഇന്ത്യയിലെ ആദ്യത്തെ മെട്രോ ട്രെയിന്‍

“Manju”

കൊല്‍ക്കത്ത : ബംഗാളിലെ ഹൂഗ്ലി നദിക്കടിയിലൂടെ ആദ്യ മെട്രോ ട്രെയിന്‍ നിര്‍മാണം പൂര്‍ത്തിയായി. വെള്ളത്തിനടയിലൂടെയുള്ള ഇന്ത്യയിലെ ആദ്യ മെട്രോ ട്രെയിനാണിത്. ഇതിന്റെ പ്രഥമ ട്രയല്‍ ഇന്നലെ ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു. 120 കോടി രൂപ മുതല്‍ മുടക്കിലാണ് മെട്രോ റെയില്‍ പണി പൂര്‍ത്തീകരിച്ചത്.

ഹൂഗ്ലി നദിക്കടിയിലെ ഉപരിതലത്തില്‍ നിന്ന് 30 മീറ്റര്‍ താഴ്ചയിലാണ് റെയില്‍വേ ട്രാക്ക് നിര്‍മ്മിച്ചിരിക്കുന്നത്. അഞ്ചു ലക്ഷം ചതുരശ്ര അടിയാണ് റെയില്‍വേ സ്റ്റേഷന്റെ വിസതീര്‍ണ്ണം. രണ്ട് തുരങ്കളിലൂടെയായി 520 മീറ്റര്‍ നീളമാണ് ട്രാക്കുകളുടെ ആദ്യ ഭാഗം. കിഴക്ക് സാള്‍ട്ട്‌ലേക്ക് സ്റ്റേഷനില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ ഹൗറ വരെയുള്ള അരക്കിലോമീറ്റര്‍ നദിക്കടിയിലൂടെയാണ് സഞ്ചരിക്കുക 45 സെക്കന്‍ഡ് കൊണ്ട് ട്രെയിന്‍ ഈ ദൂരം ഓടിയെത്തുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

സിയാല്‍ദ വഴിയുള്ള രണ്ടര കിലോമീറ്റര്‍ തുരങ്കത്തിന്റെ പണി കൂടി പൂര്‍ത്തിയാക്കി ഡിസംബറില്‍ പാത കമ്മീഷന്‍ ചെയ്യുമെന്ന് അധികൃതര്‍ അറിയിച്ചു. ഈ പദ്ധതി നടപ്പിലാക്കുന്നത്തോടെ റോഡ് മാര്‍ഗം ഒന്നര മണിക്കൂര്‍ വേണ്ട യാത്രസമയം 40 മിനിറ്റായി കുറയും. 5.55 മീറ്ററാണ് തുരങ്കത്തിന്റെ വ്യാസം. രണ്ട് ടണലുകള്‍ തമ്മില്‍ 16.1 മീറ്ററാണ് അകലം. 8,475 കോടി രൂപയാണ് പദ്ധതിയ്‌ക്കായി ചിലവിടുന്നതെന്ന് റെയില്‍വേ അധികൃതര്‍ വ്യക്തമാക്കി.

Related Articles

Back to top button