KeralaKottayamLatest

അന്തര്‍സംസ്ഥാന വാഹന മോഷണസംഘത്തിലെ ഒരാള്‍ കൂടി പൊലീസ് പിടിയില്‍

“Manju”

സിന്ധുമോള്‍ ആര്‍

കോട്ടയം: കേരളത്തില്‍ നിന്നും വാഹനങ്ങള്‍ മോഷ്ടിച്ച്‌ തമിഴ്നാട്ടില്‍ എത്തിച്ച്‌ വില്പന നടത്തിവരുന്ന സംഘത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. കര്‍ണാടക സ്വദേശി മണിലേഷിനെയാണ് (40) ഇന്ന് പുലര്‍ച്ചെ പെരുവന്താനം എസ്.ഐ ഹരിദാസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം ചെങ്ങന്നൂര്‍ കൊഴുവല്ലൂര്‍ തലക്കുഴന്നേല്‍ മക്കുവെന്ന് വിളിക്കുന്ന സുരേഷിനെ (24) പെരുവന്താനം പൊലീസ് പിടികൂടിയിരുന്നു. ഈ കേസില്‍ ഇനി രണ്ടു പേരെകൂടി പിടികൂടാനുണ്ട് മണിലേഷിനെ ഇന്ന് പീരുമേട് കോടതിയില്‍ ഹാജരാക്കും.

വര്‍ക്ക്ഷോപ്പില്‍ നിന്നും മോഷ്ടിച്ച ജീപ്പ് തമിഴ്നാട്ടിലേക്ക് കടത്താനായിരുന്നു ഇവരുടെ ശ്രമം. നാലു പേര്‍ ജീപ്പിലുണ്ടായിരുന്നു. ഇന്നലെ പുലര്‍ച്ച ഒന്നരയോടെ ഹൈവേ പൊലീസ് പുല്ലുപാറയില്‍ പരിശോധന നടത്തിയപ്പോഴാണ് ജീപ്പ് മോഷണം നടത്തിയതെന്ന് മനസിലായത്. ഇതോടെ സംഘത്തില്‍പ്പെട്ട നാലുപേരും ഓടി രക്ഷപെടാന്‍ ശ്രമിച്ചുവെങ്കിലും സുരേഷിനെ ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. തുടര്‍ന്നാണ് മണിലേഷ് അറസ്റ്റിലായത്. തിരുവനന്തപുരം സ്വദേശി ജോജി, ഇടുക്കി സ്വദേശി ബിബിന്‍ എന്നിവരെയാണ് പിടികൂടാനുള്ളത്. ഇവര്‍ക്കായി തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്.

Related Articles

Back to top button