AlappuzhaKeralaLatest

സ്കൂൾ വിദ്യാർത്ഥികൾക്ക് കൈത്താങ്ങുമായി അനസ് പാണാവള്ളി

“Manju”

ഹരികൃഷ്ണൻ.ജി

 

അരൂർ: ഗവൺമെൻറ് സ്കൂളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് സൗജന്യ നോട്ട് ബുക്ക് വിതരണം ചെയ്ത് ജീവകാരുണ്യ പ്രവർത്തകൻ അനസ് പാണാവള്ളി. ചന്തിരൂർ ഇഹ്യാവുൽ ഇസ്ലാം ഗവ എൽ.പി.സ്കൂളിലെ ഹെഡ്മിമിസ്റ്റർ റസിയാ ബിഗത്തിനാണ് നോട്ട് ബുക്കുകൾ കൈമാറിയത്. ഒന്ന് മുതൽ നാല് വരെയുള്ള കുട്ടികൾക്കാണ് സൗജന്യ നോട്ട് ബുക്കുകൾ നൽകിയത്.നിരവധി കാരുണ്യപ്രവർത്തനങ്ങൾ നടത്തി കൊണ്ടിരിക്കുന്ന അനസിന്റെ സ്ക്കൂൾ മേഖലയിലെ ആദ്യ പ്രവർത്തനമാണിത്. കോവിഡ് എന്ന മഹാമാരി യെതുടർന്നുണ്ടായ ലോക്ക് ഡൗണിൽപ്പെട്ട് നിത്യവൃത്തിക്ക് മാർഗമില്ലാതായ നിരവധി കുടുംബങ്ങൾക്കും അനാഥർക്കും, തെരുവ്മക്കൾക്കും,പ്രദേശികപത്രപ്രവർത്തകർക്കും അനസിന്റെ സഹായഹസ്തം എത്തിയിട്ടുണ്ട്.

Related Articles

Back to top button