LatestThiruvananthapuram

മത്സ്യതൊഴിലാളികള്‍ക്ക് സൗജന്യമായി വീട് നല്‍കി സൂര്യ

“Manju”

കന്യാകുമാരി :പുതിയ സിനിമയ്ക്കു വേണ്ടി നിര്‍മ്മിച്ച വീടുകള്‍ മത്സ്യത്തൊഴിലാളികള്‍ക്ക് നല്‍കി നടന്‍ സൂര്യ. ബാല സംവിധാനം ചെയ്യുന്ന ‘സൂര്യ 41’ എന്ന ചിത്രത്തിനായി നിര്‍മ്മിച്ച വീടുകളാണ് മത്സ്യത്തൊഴിലാളികള്‍ക്ക് വിട്ടു സൂര്യ വിട്ടു നല്‍കിയത്.
വീടില്ലാത്ത മത്സ്യത്തൊഴിലാളികളെ കണ്ടെത്തി അവര്‍ക്ക് വീടുകള്‍ വിതരണം ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുകയായിരുന്നു.
കടലിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തിനായി കന്യാകുമാരിയില്‍ വലിയ ഗ്രാമം തന്നെ നിര്‍മ്മിച്ചിരുന്നു. സെറ്റില്‍ നിര്‍മ്മിച്ച വീടുകള്‍ മത്സ്യത്തൊഴിലാളികള്‍ക്ക് സൗജന്യമായി നല്‍കാന്‍ സൂര്യ തന്നെയാണ് തീരുമാനിച്ചത്. സൂര്യയുടെ ഈ തീരുമാനത്തെ അഭിനന്ദിച്ച്‌ നിരവധി പേര്‍ രംഗത്തെത്തി.യഥാര്‍ഥ ഹീറോയെന്നാണ് സൂര്യയെ സോഷ്യല്‍ മീഡിയയില്‍ വിശേഷിപ്പിച്ചത്. പാവപ്പെട്ട കുട്ടികളുടെ വിദ്യാഭ്യാസത്തിനായി സൂര്യയുടെ പിതാവ് നടന്‍ ശിവകുമാര്‍ സ്ഥാപിച്ച അഗരം ഫൗണ്ടേഷനിലൂടെ നിരവധി സഹായങ്ങള്‍ സൂര്യ നല്‍കുന്നുണ്ട്.

Related Articles

Back to top button