Latest

ചെല്‍സി – വലന്‍സിയ പോരാട്ടത്തിന്റെ വേദിയില്‍ മാറ്റം

“Manju”

ചെല്‍സിയും പോര്‍ട്ടോയും തമ്മിലുള്ള ചാമ്പ്യന്‍സ് ലീഗ് മത്സരത്തിന്റെ വേദി മാറ്റി യുവേഫ. ഇത് പ്രകാരം ചാമ്പ്യന്‍സ് ലീഗ് ക്വര്‍ട്ടര്‍ പോരാട്ടത്തിലെ രണ്ട് മത്സരങ്ങളും സ്പെയിനിലെ സെവിയ്യയില്‍ വെച്ച്‌ തന്നെയാവും നടക്കുക. പോര്‍ട്ടോയുടെയും ചെല്‍സിയുടെയും ഹോം ഗ്രൗണ്ടില്‍ നടക്കേണ്ട മത്സരമാണ് യുവേഫ സെവിയ്യയിലെ റാമോണ്‍ സാഞ്ചസ് സ്റ്റേഡിയത്തിലേക്ക് മാറ്റിയത്. കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് യൂറോപ്പില്‍ വിമാനങ്ങള്‍ക്ക് നിലനില്‍ക്കുന്ന നിയന്ത്രണങ്ങള്‍ പരിഗണിച്ചാണ് മത്സരം സെവിയ്യയില്‍ വെച്ച്‌ നടത്താന്‍ യുവേഫ തീരുമാനിച്ചത്.ഏപ്രില്‍ 7നും 13നുമാണ് ചെല്‍സിയും പോര്‍ട്ടോയും തമ്മിലുള്ള ചാമ്പ്യന്‍സ് ലീഗ് ക്വര്‍ട്ടര്‍ ഫൈനല്‍ പോരാട്ടം. സ്പാനിഷ് വമ്പന്മാരായ അത്ലറ്റികോ മാഡ്രിഡിനെ രണ്ട് പാദങ്ങളിലുമായി 3-0 തോല്‍പ്പിച്ചാണ് ചെല്‍സി ചാമ്പ്യന്‍സ് ലീഗ് ക്വര്‍ട്ടര്‍ ഉറപ്പിച്ചത്. അതെ സമയം ഏവരെയും ഞെട്ടിച്ചുകൊണ്ട് യുവന്റസിനെ പരാജയപ്പെടുത്തിയാണ് പോര്‍ട്ടോ ക്വാര്‍ട്ടര്‍ ഉറപ്പിച്ചത്.

Related Articles

Back to top button