IndiaLatest

രാജ്യത്ത് തുടര്‍ച്ചയായ പതിനൊന്നാം ദിനവും ഇന്ധന വില കൂടി

“Manju”

സിന്ധുമോള്‍ ആര്‍

ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ധന വില തുടര്‍ച്ചയായ പതിനൊന്നാം ദിവസവും ഉയര്‍ന്നു. പെട്രോള്‍ ലീറ്ററിന് 55 പൈസയും ഡീസല്‍ 57പൈസയുമാണ് വര്‍ദ്ധിച്ചത്. കൊച്ചി നഗരത്തില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ വില 77.54 രൂപയാണ്. 71.86 രൂപയാണ് ഡീസല്‍ വില. 10 ദിവസം കൊണ്ട് പെട്രോളിന് ഉയര്‍ന്നത് 6.03രൂപയും ഡീസലിന് 6.08 രൂപയുമാണ്.

ലോക്ക് ഡൗണ്‍ സമയത്ത് രാജ്യാന്തര വിപണിയില്‍ അസംസ്കൃത എണ്ണയുടെ വില കുത്തനെ കുറഞ്ഞെങ്കിലും, അതിന്റെ ഗുണം ജനങ്ങള്‍ക്ക് നല്‍കാതെ എക്സൈസ് തീരുവ കുത്തനെ കൂട്ടുകയായിരുന്നു കേന്ദ്ര സര്‍ക്കാര്‍ ചെയ്തത്. പെട്രോളിന് 13 രൂപയും ഡീസലിന് 16 രൂപയുമായിരുന്നു തീരുവ ഉയര്‍ത്തിയത്. രാജ്യാന്തര വിപണിയില്‍ ക്രൂഡോയില്‍ വില ബാരലിന് 40 ഡോളറില്‍ നിന്ന് 38 ഡോളറായിട്ടും ആനുകൂല്യം ജനങ്ങള്‍ക്ക് ലഭിക്കാത്ത അവസ്ഥയാണ്.

രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഒായില്‍ വില കുത്തനെ ഇടിയുമ്പോഴാണ് തുടര്‍ച്ചയായ പതിനൊന്നാം ദിവസവും രാജ്യത്തെ ഇന്ധന വിലവര്‍ദ്ധന. ചില്ലറപൈസവച്ച്‌ ദിവസവുമുണ്ടാകുന്ന വര്‍ദ്ധന ചിലരെങ്കിലും അറിഞ്ഞിട്ടില്ല. പക്ഷെ ഒരാഴ്ചയ്ക്കിടെ ഇന്ധനവില തുടര്‍ച്ചയായി കൂടുന്നത് സഹിക്കാവുന്നതിനുമപ്പുറമാണെന്ന് തിരിച്ചറിഞ്ഞ് പ്രതികരിക്കുന്നവരാണ് ഏറെയും.

Related Articles

Back to top button