IndiaLatest

പ്രകൃതി വാതക വില നിര്‍ണയത്തിന് പുതിയ സംവിധാനം

“Manju”

ഇനി രാജ്യാന്തര വിപണിയിലെ ക്രൂഡോയില്‍ വില അടിസ്ഥാനമാക്കി ഗ്യാസ് വില നിശ്ചയിക്കും. പ്രകൃതി വാതക വില നിര്‍ണയത്തിന് പുതിയ സംവിധാനവുമായി എത്തിയിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍.

സിഎന്‍ജി, പിഎന്‍ജി വില നിര്‍ണയത്തിനുള്ള ശുപാര്‍ശ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചു കഴിഞ്ഞു. ക്രൂഡ് ഓയിലിന്റെ വിലയ്ക്ക് ആനുപാതികമായിട്ടായിരിക്കും പുതിയ സംവിധാനമെത്തുന്നതോടെ വില തീരുമാനിക്കുക. മാത്രമല്ല, പ്രതിമാസം വില നിര്‍ണയിക്കുവാനും തീരുമാനിച്ചിട്ടുണ്ട്. ഇതുവരെ ആറ് മാസത്തിലൊരിക്കലായിരുന്നു വില നിശ്ചയിച്ചിരുന്നത്. നാല് ഡോളറായിരിക്കും അടിസ്ഥാന വില. ആറര ഡോളറായിരിക്കും പരമാവധി വില.

Related Articles

Back to top button