EntertainmentIndiaLatest

കൊവിഡില്‍ നിന്ന് സിനിമ മേഖലയെ കരകയറ്റാന്‍ പ്രതിഫലം കുറയ്ക്കാനൊരുങ്ങി കീര്‍ത്തി സുരേഷ്

“Manju”

സിന്ധുമോള്‍ ആര്‍

 

കൊവിഡ് പ്രതിസന്ധിയില്‍ വഴിമുടങ്ങിയ സിനിമാമേഖലയെ കരകയറ്റാനുള്ള ശ്രമത്തില്‍ പ്രതിഫലം കുറയ്ക്കുന്ന താരങ്ങളില്‍ കീര്‍ത്തി സുരേഷും. ഇനി ഇറങ്ങുന്ന സിനിമകളില്‍ നിലവിലുള്ള പ്രതിഫലത്തേക്കാള്‍ മുപ്പത് ശതമാനം കുറച്ച്‌ വാങ്ങാനാണ് താരത്തിന്റെ തീരുമാനം. മുന്‍നിര നായികമാരില്‍ കീര്‍ത്തിയാണ് ആദ്യമായി പ്രതിഫലം കുറയ്ക്കുന്ന കാര്യം പറഞ്ഞിരിക്കുന്നത്.

കീര്‍ത്തി സുരേഷിന്റെ പുതിയ തമിഴ് ചിത്രം പെന്‍ഗ്വിന്‍ കൊവിഡ് പ്രതിസന്ധിയില്‍ തിയേറ്റര്‍ റിലീസ് ഒഴിവാക്കി നേരിട്ട് ഒ ടി ടി പ്ലാറ്റ്ഫോം വഴിയാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്. കാര്‍ത്തിക് സുബ്ബരാജ് നിര്‍മ്മിച്ച്‌ ഈശ്വര്‍ കാര്‍ത്തിക്ക് സംവിധാനം ചെയ്യുന്ന മിസ്റ്ററി ത്രില്ലര്‍ ചിത്രം ആമസോണ്‍ പ്രൈമിലൂടെയാണ് ആളുകള്‍ കാണുക. ഈ മാസം 19 നാണ് റിലീസ്. നരേന്ദ്ര നാഥിന്റെ സംവിധാനത്തില്‍ ഇറങ്ങുന്ന തെലുങ്ക് ചിത്രം മിസ്സ് ഇന്ത്യ യും കീര്‍ത്തി സുരേഷിന്റെതായി പുറത്തിറങ്ങാന്‍ ഉണ്ട്. അതേ സമയം മറ്റു ചില തമിഴ് ചലച്ചിത്ര പ്രവര്‍ത്തകരും പ്രതിഫലം കുറച്ചതായി വാര്‍ത്തള്‍ വന്നിരുന്നു. സംവിധായകന്‍ ഹരി, വിജയ് ആന്റണി,ഹരീഷ് കല്യാണ്‍ തുടങ്ങിയവരാണ് പ്രതിഫലം കുറയ്ക്കുന്നതായി നേരത്തെ അറിയിച്ചത്.

Related Articles

Back to top button