IndiaLatest

ടി20 ലോകകപ്പ്; ഐസിസി തീരുമാനം ജൂണില്‍

“Manju”

മുംബൈ : ഈ വര്‍ഷം ഇന്ത്യയില്‍ നടക്കാനിരിക്കുന്ന ടി20 ലോകകപ്പ് നടത്തിപ്പുമായി ബന്ധപ്പെട്ട ഐസിസി തീരുമാനം ജൂണ്‍ ഒന്നിന്. എക്സിക്യൂട്ടീവ് ബോര്‍ഡ് മീറ്റിംഗിലാണ് ഐസിസി ഇക്കാര്യത്തില്‍ തീരുമാനം എടുക്കുക. ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലാണ് ടി20 ലോകകപ്പിന് കൊടിയേറുന്നത്. കോവിഡ് വ്യാപനം കണക്കിലെടുത്ത് ലോകകപ്പ് യുഎഇയിലേക്ക് മാറ്റിയേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.

കഴിഞ്ഞ ഐപിഎല്‍ സീസണ്‍ വിജയകരമായി നടത്തിയതുകൊണ്ട് തന്നെ ടി20 ലോകകപ്പ് വേദിയായുള്ള പ്രഥമ പരിഗണനയും യുഎഇയ്ക്ക് തന്നെയാണ്. ഈ മാസം 29ന് ബിസിസിഐ യോഗം ചേരുന്നുണ്ട്. ഈ യോഗത്തില്‍ വേദി മാറ്റത്തെപ്പറ്റി ബിസിസിഐ തീരുമാനമെടുക്കും. ഈ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാകും ഐസിസി അവസാന തീരുമാനം കൈക്കൊള്ളുന്നത്.

Related Articles

Back to top button