KeralaLatest

പൊലീസുകാര്‍ക്ക് കൊവിഡ് രോഗലക്ഷണങ്ങളുണ്ടായാല്‍ അറിയിക്കാന്‍ പ്രത്യേക നമ്പര്‍ നല്‍കുമെന്ന് മന്ത്രി വി എസ് സുനില്‍ കുമാര്‍

“Manju”

സിന്ധുമോള്‍ ആര്‍

കൊച്ചി: എറണാകുളത്ത് കൊവിഡ് ബാധിച്ച പൊലീസുകാരന്റെ മുഴുവന്‍ യാത്രാവിവരങ്ങളും പരിശോധിച്ചെന്ന് മന്ത്രി വി.എസ് സുനില്‍കുമാര്‍. ഇയാള്‍ ജോലി ചെയ്തിരുന്ന പൊലീസ് സ്റ്റേഷനിലെ മുഴുവന്‍ പോലീസുകാരെയും നിരീക്ഷണത്തില്‍ ആക്കിയെന്നും സ്റ്റേഷനില്‍ എത്തിയവരുടെ വിവരങ്ങള്‍ ശേഖരിക്കുമെന്നും മന്ത്രി അറിയിച്ചു.
എറണാകുളം ജില്ലയില്‍ നിലവില്‍ പൊലീസുകാരന്‍ ഉള്‍പ്പെടെ, 96 പേരാണ് കൊവിഡ് പോസിറ്റീവ് ആയി ചികിത്സയില്‍ ഉള്ളത്. പൊലീസുകാര്‍ക്ക് രോഗലക്ഷണങ്ങളുണ്ടായാല്‍ അറിയിക്കാന്‍ പ്രത്യേക നമ്പര്‍ നല്‍കും. ആവശ്യമെങ്കില്‍ കളമശരി മെഡിക്കല്‍ കോളേജിന് പുറമെ ഒരു സ്വകാര്യ ആശുപത്രി കൂടി കൊവിഡ് ചികിത്സാ കേന്ദ്രമാക്കുമെന്ന് അദ്ദേഹം അറിയിച്ചു.

ജില്ലയിലെ ചില പഞ്ചായത്തുകളില്‍ സമ്പര്‍ക്ക വിലക്കേര്‍പ്പെടുത്തുന്നതില്‍ വീഴച വരുത്തുന്നുണ്ടെന്നും ഇത് പരിശോധിക്കാന്‍ ഡി.ഡി.പിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. പൊലീസുകാരന് രോഗം പകര്‍ന്നത് കൊവിഡ് സെന്ററില്‍ ജോലി ചെയ്തതില്‍ നിന്നാകാം എന്നാണ് കരുതുന്നത് എന്നും ഇയാളുടെ ഭാര്യ ജോലി ചെയ്തിരുന്ന കറി പൗഡര്‍ ഫാക്ടറി താത്ക്കാലികമായി അടക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

Related Articles

Back to top button