InternationalLatest

70 വര്‍ഷം യന്ത്രത്തിനുള്ളില്‍; ‘ഇരുമ്പ് ശ്വാസകോശത്തി’ന്റെ സഹായത്തോടെ ജീവന്‍ നിലനിര്‍ത്തിയിരുന്ന പോള്‍ വിടവാങ്ങി

“Manju”

ഡാലസ്: പോളിയോ ബാധിച്ചതിനെ തുടര്‍ന്ന് ഇരുമ്പ് ശ്വാസകോശത്തിന്റെ സഹായത്തോടെ ജീവന്‍ നിലനിര്‍ത്തിയിരുന്ന പോള്‍ അലക്‌സാണ്ടര്‍(78) ഡാലസിലെ ആശുപത്രിയില്‍ അന്തരിച്ചു. കോവിഡ് രോഗനിര്‍ണയത്തെ തുടര്‍ന്ന് അലക്‌സാണ്ടറിനെ അടുത്തിടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ മരണകാരണം ഔദ്യോഗികമായി അറിയിച്ചിട്ടില്ല.

അലക്‌സാണ്ടര്‍ ദിവസത്തിന്റെ ഒരു ഭാഗം സ്വന്തമായി ശ്വസിക്കാന്‍ പരിശീലിപ്പിക്കാനാണ് ചെലവഴിച്ചിരുന്നത്. യന്ത്രസഹായത്തോടെ ജീവന്‍ നിലനിര്‍ത്തുന്നതിനിടെ നിയമ ബിരുദം നേടുകയും ജീവിതത്തെ കുറിച്ച് പുസ്തകം എഴുതി മറ്റുള്ളവരെ പ്രചോദിപ്പിക്കുകയും ചെയ്തു. 1952 ല്‍ അലക്‌സാണ്ടറിന് ആറു വയസ്സുള്ളപ്പോഴാണ് പോളിയോ ബാധിച്ചത്. കഴുത്തിന് താഴെ തളര്‍ച്ച ബാധിച്ചു. പിന്നീട് അലക്‌സാണ്ടര്‍ ജീവന്‍ നിലനിര്‍ത്താനായി ഇരുമ്പ് ശ്വാസകോശം ഉപയോഗിക്കാന്‍ തുടങ്ങി. ടിക് ടോക്കില്‍ ദശലക്ഷകണക്കിന് കാഴ്ചക്കാരാണ് അലക്‌സാണ്ടറിന് ഉണ്ടായിരുന്നത്. കഴിഞ്ഞ 70 വര്‍ഷമായി പോള്‍ അലക്‌സാണ്ടര്‍ ജീവന്‍ നിലനിര്‍ത്തിയിരുന്നത് ഇരുമ്പ് ശ്വാസകോശത്തിന്റെ സഹായത്തോടെയായിരുന്നു.

യന്ത്രസഹായത്തോടെ ശ്വസനത്തെ ഉത്തേജിപ്പിക്കുന്നതിന് ഉപയോഗിക്കുന്ന നെഗറ്റീവ് പ്രഷര്‍ വെന്റിലേറ്ററാണ് ഇരുമ്പ് ശ്വാസകോശം. ഇത് ഉപയോഗിക്കുന്ന വ്യക്തിയുടെ ശരീരത്തിന്റെ ഭൂരിഭാഗവും .യന്ത്രത്തിനുള്ളിലായിരിക്കും. ഈ യന്ത്രം പേശികളുടെ നിയന്ത്രണം നഷ്ടപ്പെടുമ്പോഴും സ്വയം ശ്വാസം എടുക്കുന്നതതിന് പ്രതിസന്ധി നേരിടുമ്പോഴും ജീവന്‍ നിലനിര്‍ത്താനായി ഉപയോഗിക്കാം. പോളിയോ, ബോട്ടുലിസം തുടങ്ങിയ രോഗം ബാധിച്ചവരാണ് ഇത് കൂടുതലായി ഉപയോഗിക്കുന്നത്.

Related Articles

Back to top button