LatestThiruvananthapuram

സ്വിഫ്റ്റ് സര്‍വീസിന്റെ വിജയത്തെക്കുറിച്ച്‌ പ്രതികരിച്ച്‌ കെഎസ്‌ആര്‍ടിസി

“Manju”

തിരുവനന്തപുരം: പൊതുജനങ്ങള്‍ക്കാവശ്യമായതും വിശ്വാസയോഗ്യവുമായ ഏത് സൗകര്യവും സേവനവും അവര്‍ സ്വയം തിരഞ്ഞെടുക്കുമെന്ന് കെഎസ്‌ആര്‍ടിസി. ഫേസ്‌ബുക്കിലെ ഔദ്യോഗിക പേജിലാണ് ഈ പ്രതികരണം. കൃത്യമായ അജണ്ടയോടെ ഡീഗ്രേഡിംഗും തെറ്റായ വാര്‍ത്തകളും സോഷ്യല്‍ മീഡിയ വഴി ബുദ്ധിമുട്ടിച്ചവരെ നന്ദിയോടെ സ്‌മരിക്കുന്നതായും ലോകോത്തര പ്രീമിയം ബ്രാന്‍ഡഡ് ബസുകള്‍ക്ക് ലക്ഷങ്ങള്‍ മുടക്കി പരസ്യം നല്‍കിയാല്‍ കിട്ടുന്നതിലേറെ പ്രശസ്‌തി തങ്ങള്‍ക്ക് ലഭിച്ചതായും കെഎസ്‌ആര്‍ടിസി അധികൃതര്‍ വ്യക്തമാക്കുന്നു.

പുതിയ വാഹനങ്ങള്‍ക്കായാലും പഴയ വാഹനങ്ങള്‍ക്കായാലും അപകടം സംഭവിക്കുക സ്വാഭാവികമാണ്. എന്നാല്‍ എങ്ങനെ സംഭവിക്കുന്നു എന്നതാണ് പ്രധാനം. ഒറ്റപ്പെട്ട മാദ്ധ്യമങ്ങളിലും സമൂഹമാദ്ധ്യമങ്ങളിലെ ഒരു വിഭാഗത്തിലും പ്രതിസ്ഥാനത്ത് കെഎസ്‌ആര്‍ടിസിയോ സ്വിഫ്‌റ്റോ പ്രതിസ്ഥാനത്താകുന്നത് ബോധപൂര്‍വമല്ലെന്ന് കരുതാന്‍ തരമില്ല.

 

Related Articles

Back to top button