IndiaKeralaLatestThiruvananthapuram

മരിച്ചു എന്ന് കരുതി 20 മണിക്കൂര്‍ ഫ്രീസറില്‍ വച്ച 70 കാരന്‍ തിരിച്ച്‌ ജീവിതത്തിലേക്ക്

“Manju”

വയോധികൻ പെട്ടന്ന് മരിക്കാൻ ഫ്രീസറില്‍ കിടത്തി; 20 മണിക്കൂറിന് ശേഷം  ജീവിതത്തിലേക്ക് | Madhyamam

സിന്ധുമോൾ. ആർ

ചെന്നൈ: മരിച്ചു എന്ന് കരുതി ബന്ധുക്കള്‍ 20 മണിക്കൂറോളം നേരം ഫ്രീസറില്‍ സൂക്ഷിച്ചിരുന്ന 70കാരന്‍ ജീവിതത്തിലേക്ക് തിരിച്ചുവന്നു. ഇദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് പൊലീസ് പറയുന്നു. 70കാരന്റെ കുടുംബക്കാര്‍ക്ക് മാനസിക പ്രശ്‌നങ്ങള്‍ ഉളളതായി സംശയിക്കുന്നതായി പൊലീസ് പറയുന്നു. തമിഴ്‌നാട്ടിലെ സേലത്തിന് സമീപമുളള കണ്ടമ്പട്ടിയിലാണ് സംഭവം. 73 വയസുളള ബാലസുബ്രഹ്മണ്യ കുമാറാണ് ജീവിതത്തിലേക്ക് തിരിച്ചുവന്നത്. ഇളയ സഹോദരന്‍ ശരവണന്റെ കൂടെയാണ് ഇദ്ദേഹം താമസിക്കുന്നത്.

തിങ്കളാഴ്ച ഫ്രീസര്‍ ബോക്‌സ് കമ്പനിയിലേക്ക് വിളിച്ച്‌ ഒരു ഫ്രീസര്‍ വേണമെന്ന് ശരവണന്‍ ആവശ്യപ്പെട്ടു. ബാലസുബ്രഹ്മണ്യ കുമാറിന്റെ മൃതദേഹം സൂക്ഷിക്കാനാണ് എന്ന് പറഞ്ഞാണ് ഫ്രീസര്‍ ആവശ്യപ്പെട്ടത്. ഇതനുസരിച്ച്‌ വൈകീട്ട് നാലുമണിയോടെയാണ് ഫ്രീസര്‍ എത്തിച്ചുനല്‍കി. ചൊവ്വാഴ്ച വൈകീട്ട് തിരിച്ചുവേണമെന്ന ഉപാധിയോടെയാണ് ഫ്രീസര്‍ നല്‍കിയത്. ചൊവ്വാഴ്ച വൈകീട്ട് ഫ്രീസര്‍ തിരികെ വാങ്ങാന്‍ എത്തിയ ജീവനക്കാര്‍ ഞെട്ടി. മൃതദേഹത്തിന് അനക്കം. ഉടന്‍ തന്നെ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ചേട്ടന്‍ മരിച്ചു എന്ന ധാരണയില്‍ മൃതദേഹം ഫ്രീസറില്‍ സൂക്ഷിക്കുകയായിരുന്നു. അതേസമയം സാധാരണയായി മരണം ഉറപ്പാക്കാന്‍ ആശുപത്രിയില്‍ കൊണ്ടുപോകാറുണ്ട്. അല്ലെങ്കില്‍ ആരോഗ്യവിദഗ്ധരെ വീട്ടില്‍ വിളിച്ചുവരുത്താറുണ്ട്. ബാലസുബ്രഹ്മണ്യ കുമാറിന്റെ ബന്ധുക്കള്‍ക്ക് മാനസിക പ്രശ്‌നങ്ങള്‍ ഉളളതായി സംശയിക്കുന്നതായി പൊലീസ് പറയുന്നു

Related Articles

Back to top button