KeralaLatestThiruvananthapuram

|വെഞ്ഞാറമൂട് കോട്ടുകുന്നത്ത് വീട്ടമ്മയുടെ അഞ്ചു പവൻ മാല പൊട്ടിച്ചു

“Manju”

കൃഷ്ണകുമാർ-സി

വീട്ടമ്മയുടെ അഞ്ചു പവൻ മാല പൊട്ടിച്ചു. കോട്ടുകുന്നം കട്ടയ്ക്കര ശിവനന്ദനത്തിൽ രജിയുടെ മാലയാണ് പൊട്ടിച്ചെത്. വ്യാഴാഴ്ച രാത്രി 8.30.നായിരുന്നു സംഭവം.

ടാപ്പിൽ നിന്നും വെളളം വീഴുന്ന ശബ്ദം കേട്ട് പുറത്തിറങ്ങുമ്പോൾ പിറകിൽ വന്ന അപരിചിതൻ കഴുത്തിൽ കിടന്ന മാല പൊട്ടിച്ച് കടക്കുകയായിരുന്നു. സംഭവ സമയം രജിയും മക്കളും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. ഇവരുടെ നിലവിളി കേട്ട് അയൽവാസികൾ ഓടി എത്തിയെങ്കിലും കള്ളൻ രക്ഷപ്പെടുകയായിരുന്നു. മാലയിൽ കോർത്തിരുന്ന താലി സ്ഥലത്തു നിന്നു കിട്ടി. വെഞ്ഞാറമൂട് പോലീസിൽ പരാതി നൽകി.

Related Articles

Back to top button