InternationalLatest

സൈനിക ഭരണത്തിൻ കീഴിൽ മ്യാൻമർ

“Manju”

ഇന്ത്യയെ പിണക്കാതെ സൈന്യം; വികസനപ്രവർത്തനം തുടരണമെന്ന് അപേക്ഷ

യാഗൂൺ: സൈന്യം ഭരണം പിടിച്ചെങ്കിലും ഇന്ത്യയുമായി യാതൊരു വാക്കുതർക്കത്തിനുമില്ലാതെ മ്യാൻമർ. ഐക്യരാഷ്ട്ര സഭയും ലോകരാജ്യങ്ങളും മ്യാൻമാറിനെതിരെ ശക്തമായ നീക്കത്തിനൊരുങ്ങുമ്പോഴാണ് ഇന്ത്യ സന്തുലിത നയം സ്വീകരിച്ചിരിക്കുന്നത്. നിലവിൽ മ്യാൻമറിലെ നിരവധി നിർമ്മാണ പ്രവർത്തനങ്ങളും ആരോഗ്യ വിദ്യാഭ്യാസ മേഖലയിലെ സഹായവും മുടക്കാൻ ഇന്ത്യ തയ്യാറല്ല. സൈനിക അട്ടിമറിക്കെതിരെ ഇന്ത്യ അതൃപ്തി അറിയിച്ചെങ്കിലും തുടർന്ന് യാതൊരു വിധ സംസാരവും ഇരുരാജ്യങ്ങളും തമ്മിൽ നടത്തിയിട്ടില്ല.

ഉറപ്പായ നിരോധനമാണ് മ്യാൻമർ സൈന്യം ക്ഷണിച്ചുവരുത്തി യിരിക്കുന്നതെന്നാണ് അമേരിക്ക ഇന്നലെ അറിയിച്ചത്. എന്നാൽ മ്യാൻമറിനെതിരെ ഏർപ്പെടുത്തുന്ന ഏതു നിയന്ത്രണവും ചൈനയ്ക്ക കടന്നുകയറാൻ അവസരമാകും എന്നതാണ് ഇന്ത്യയെ കരുതലോടെ നീങ്ങാൻ പ്രേരിപ്പിച്ചത്. ഇതിനിടെ ജപ്പാനും സൈനിക നടപടികളെ വിമർശിച്ചെങ്കിലും സാമ്പത്തിക സഹായങ്ങളൊന്നും നിർത്തില്ലെന്ന് അറിയിച്ചിട്ടുണ്ട്.

ഇന്ത്യയുടെ നയം ഒരു വശത്ത് വ്യക്തമായിരിക്കേ റഷ്യയും ചൈനയും സൈനിക നീക്കത്തെ അപലപിക്കുന്നതിൽ നിന്നും പിന്മാറിയിരിക്കുകയാണ്. നിലവിലെ ഭരണാധികരികളായ ആംഗ് സാൻ സൂ കിയേയും പ്രസിഡന്റ് വിൻ മിന്റിനേയുമാണ് ജനറൽ മിൻ ഓംഗ് ഹ്ലായിംഗ് തടവിലാക്കിയത്. തുടർന്ന് മുൻ ജനറലായ മിൻ്‌റ് സ്വേയിനയും മുൻ വിദേശകാര്യ മന്ത്രി വുന്നാ മാവുംഗ് ല്വിന്നേയും ഭരണമേൽപ്പിച്ചിരിക്കുകയാണ്.

Related Articles

Back to top button