KannurKeralaLatest

ഓട്ടോറിക്ഷകൾക്കെല്ലാം അഞ്ച് ലിറ്റർ പെട്രോൾ സൗജന്യമായി നൽകാൻ പമ്പിൽ നൽകിയത് ഒരു ലക്ഷം രൂപ

“Manju”

പി.വി.എസ്.

മലപ്പുറം :പെരിന്തൽമണ്ണയിലെ പെട്രോൾ പമ്പിൽ ഒരു ലക്ഷം രൂപ ഏൽപിച്ച് ഓട്ടോറിക്ഷകൾക്കെല്ലാം അഞ്ച് ലിറ്റർ ഇന്ധനം സൗജന്യമായി നൽകാൻ ഓട്ടോ ഡ്രൈവർ കൂടിയായ യുവാവിന്റെ നിർദേശം .കൊറോണക്കാലത്ത് ലോക്ഡൺ കാരണം ഓട്ടോ ഡ്രൈവർമാരെല്ലാം പ്രതിസന്ധിയിലാണെന്നും അവരെ സഹായിക്കുകയാണ് ലക്ഷ്യമെന്നു കൂടി പറഞ്ഞതോടെ പെട്രോൾ പമ്പിലെ ജീവനക്കാർ കൂടുതലൊന്നും ചിന്തിച്ചില്ല .പെരിന്തൽമണ്ണ കോഴിക്കോട് റോഡിലെ പെട്രോൾ പമ്പിൽ പലപ്പോഴും ഇന്ധനം നിറയ്ക്കാനായി വരാറുള്ളയാളാണ് ഈ യുവ ഡ്രൈവർ .കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ചരയോടെയാണ് സംഭവം .പമ്പിൽ പണം നൽകി ഇന്ധനം നിറയ്ക്കാനെത്തിയ ഓട്ടോറിക്ഷാ ഡ്രൈവർമാരോട് പമ്പിലെ ജീവനക്കാർ പണം വേണ്ടെന്നും 5 ലിറ്റർ പെട്രോൾ സൗജന്യമാണെന്നും പറഞ്ഞതു .സൗജന്യമായി പെട്രോൾ അടിച്ച് പമ്പിന് പുറത്തിറങ്ങിയ ഓട്ടോക്കാർ കണ്ടവരോടെല്ലാം സൗജന്യ പെട്രോൾ കഥ പറഞ്ഞു .ഓട്ടോ തൊഴിലാളികളുടെ വാട്സാപിലും സമൂഹ മാധ്യമങ്ങളിലും വാർത്ത പരന്നൊഴുകി .കേട്ടവർ സൗജന്യ പെട്രോളിനായി പമ്പിലേക്കെത്തിയതോടെ പമ്പിന്റെ പ്രവർത്തനം തടസ്സപ്പെടുന്നതുവരെയെത്തി കാര്യങ്ങൾ .മാത്രമല്ല ഓട്ടോറിക്ഷകളുടെ വരി ദേശീയപാതയിൽ ബൈപാസ് റോഡുവരെയെത്തി .ജൂബിലി റോഡ് സ്വദേശിയായ യുവാവ് ചെറിയ തോതിൽ മാനസിക പ്രശ്നങ്ങളുള്ളയാളാണെന്ന് പിന്നീടാണ് അറിയുന്നത്

.കഴിഞ്ഞ ദിവസം നടന്ന ഭൂമി വിൽപനയിൽ കിട്ടിയ പണം വീട്ടിൽ സൂക്ഷിച്ചിരുന്നതെടുത്താണ് യുവാവ് പമ്പിലെത്തിയത് .യുവാവിനൊപ്പം ഉണ്ടായിരുന്ന 11 വയസുകാരനായ മകൻ വീട്ടിലെത്തി വിവരം പറഞ്ഞപ്പോൾ യുവാവ് താൻ അടിപ്പിച്ച സൻമനസ് വീട്ടുകാരോട് വെളിപ്പെടുത്തി .അടുത്ത ബന്ധു സൗജന്യമായി പമ്പിൽ നിന്ന്പെ ട്രോൾ അടിച്ചെത്തു കൂടിയായതോടെ വീട്ടുകാർക്ക് കാര്യങ്ങൾ പിടികിട്ടി .ഉടൻ പെട്രോൾ പമ്പിലെത്തി കാര്യങ്ങൾ അവതരിപ്പിച്ചതോടെ സൗജന്യ ഇന്ധനവിതരണം അവസാനിപ്പിച്ചു .അപ്പോഴേക്കും നൂറിൽപ്പരം പേർക്കായി അഞ്ച് ലിറ്റർ വീതം നൽകിയിരുന്നു .അവശേഷിച്ച 63000 രൂപ ബന്ധുക്കൾക്ക് കൈമാറി .സൗജന്യ ഇന്ധനം നൽകിയ ഓട്ടോകളുടെ വാഹനനമ്പറും വിവരങ്ങളും കടക്കാർ യുവാവിന് കൈമാറാനായി സൂക്ഷിച്ചിരുന്നു .ഇത് ആശ്വാസമായി .യുവാവിന്റെ ബന്ധുക്കൾ ഇന്ധനം നിറച്ച ഓട്ടോറിക്ഷാ തൊഴിലാളികളുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണ് .പലരും പണം തിരികെ നൽകാൻ സന്നദ്ധതയറിയിച്ചിട്ടുണ്ട് .

Related Articles

Back to top button