IndiaLatest

പ്രധാനമന്ത്രിയുടെ അഭ്യർത്ഥന സ്വീകരിച്ച് കർഷക സംഘടനകൾ

“Manju”

ന്യൂഡൽഹി: കാർഷിക നിയമങ്ങളിൽ കേന്ദ്ര സർക്കാരുമായി വീണ്ടും ചർച്ച നടത്താൻ തയ്യാറാണെന്ന് കർഷക സംഘടനകൾ അറിയിച്ചതാ/യി റിപ്പോർട്ട്. അടുത്ത ചർച്ചയ്ക്കുള്ള തീയതി നിശ്ചയിക്കാൻ കർഷക സംഘടനകൾ സർക്കാരിനോട് അഭ്യർത്ഥിച്ചതായി വാർത്താ ഏജൻസിയാണ് റിപ്പോർട്ട് ചെയ്തത്. രാജ്യസഭയിൽ ഇന്ന് നടത്തിയ പ്രസംഗത്തിൽ കർഷകരോട് സമരം അവസാനിപ്പിക്കാനും ചർച്ച തുടരാനും പ്രധാനമന്ത്രി അഭ്യർത്ഥിച്ചിരുന്നു.

സംയുക്ത കിസാൻ മോർച്ചയുടെ മുതിർന്ന അംഗം ശിവ് കുമാർ കക്കയാണ് കേന്ദ്ര സർക്കാരുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് വ്യക്തമാക്കിയതെന്ന് വാർത്താ ഏജൻസിയുടെ റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരുമായി വീണ്ടും ചർച്ചയ്ക്ക് തയ്യറാണെന്നും തീയതിയും സമയവും സർക്കാരിന് നിശ്ചയിക്കാമെന്നും അദ്ദേഹം പറഞ്ഞു. ചർച്ച നടത്താൻ കർഷകർ ഒരിക്കലും വിസമ്മതിച്ചിട്ടില്ല. കേന്ദ്ര സർക്കാർ ചർച്ചയ്ക്ക് വിളിച്ചപ്പോഴെല്ലാം കേന്ദ്ര മന്ത്രിമാരുമായി ചർച്ച നടത്താൻ കർഷകർ തയ്യാറായി. ഇനിയും ചർച്ചയ്ക്ക് തയ്യാറാണെന്ന് അദ്ദേഹം വ്യക്തമാക്കി.

Related Articles

Back to top button