InternationalSports

തോംസണ്‍ ആന്‍ഡ് ഉബര്‍ കപ്പ് ടൂര്‍ണ്ണമെന്റ് മാറ്റിവച്ചു

“Manju”

ശ്രീജ.എസ്

കോവിഡ് -19 പാന്‍ഡെമിക് മൂലം തോംസണ്‍ ആന്‍ഡ് ഉബര്‍ കപ്പ് മാറ്റിവച്ചതായി ബാഡ്മിന്റണ്‍ വേള്‍ഡ് ഫെഡറേഷന്‍ (ബിഡബ്ല്യുഎഫ് ) ചൊവ്വാഴ്ച അറിയിച്ചു. ഒക്ടോബര്‍ 3 മുതല്‍ 11 വരെ ഡെന്‍മാര്‍ക്കില്‍ നടക്കാനിരുന്ന ടൂര്‍ണമെന്റ് ആണ് ഇപ്പോള്‍ മാറ്റിവച്ചതായി അറിയിച്ചത്.

ബാഡ്മിന്റണ്‍ ഡെന്‍മാര്‍ക്കുമായി സഹകരിച്ച്‌ ബിഡബ്ല്യുഎഫ് നിരവധി മാസങ്ങളായി അന്താരാഷ്ട്ര ബാഡ്മിന്റണിലേക്ക് സുരക്ഷിതമായി മടങ്ങിവരാനുള്ള തയ്യാറെടുപ്പിലാണെന്ന് ബിഡബ്ല്യുഎഫ് പ്രസ്താവനയില്‍ പറഞ്ഞു. എന്നിരുന്നാലും, ലോകമെമ്പാടുമുള്ള കോവിഡ് -19 അനുബന്ധ സംഭവവികാസങ്ങള്‍ കണക്കിലെടുത്ത്, നിരവധി ടീമുകളും വ്യക്തിഗത കളിക്കാരും ഡെന്‍മാര്‍ക്കിലേക്ക് വരുന്നില്ലെന്ന് അറിയിച്ചതായി ബിഡബ്ല്യുഎഫ് പറഞ്ഞു. ദക്ഷിണ കൊറിയ, ഓസ്‌ട്രേലിയ, ചൈനീസ് തായ്‌പേയ്, തായ് ലന്‍ഡ്, ഇന്തോനേഷ്യ, ഓസ്‌ട്രേലിയ, സിംഗപ്പൂര്‍, ഹോങ്കോംഗ് എന്നീ രാജ്യങ്ങള്‍ ടൂര്‍ണമെന്റില്‍ നിന്ന് പിന്മാറി.

Related Articles

Back to top button