InternationalLatest

ഏഷ്യന്‍ കപ്പ് : കുവൈത്ത്, നേപ്പാള്‍ മത്സരം ഇന്ന്

“Manju”

കു​വൈ​ത്ത് സി​റ്റി: ഏ​ഷ്യ​ന്‍ ക​പ്പ് ഫു​ട്ബാ​ള്‍ യോ​ഗ്യ​ത മ​ത്സ​ര​ത്തി​ല്‍ കു​വൈ​ത്ത് ശ​നി​യാ​ഴ്ച നേ​പ്പാ​ളി​നെ നേ​രി​ടും. ആ​ദ്യ മ​ത്സ​ര​ത്തി​ല്‍ ഇ​ന്തോ​നേ​ഷ്യ​യോ​ട് തോ​റ്റ കു​വൈ​ത്തി​ന് നേ​പ്പാ​ളി​നോ​ട് ജ​യി​ച്ചേ പ​റ്റൂ. മ​റ്റൊ​രു മ​ത്സ​ര​ത്തി​ല്‍ പോ​യ​ന്റ് നി​ല​യി​ല്‍ ഓ​രോ ജ​യ​വു​മാ​യി മു​ന്നി​ലു​ള്ള ജോ​ര്‍​ഡ​ന്‍ ഇ​ന്തോ​നേ​ഷ്യ​യെ നേ​രി​ടും. ഗ്രൂ​പ്പി​ലെ ഒ​രു ടീ​മാ​ണ് ഏ​ഷ്യ​ന്‍ ക​പ്പി​ന് നേ​രി​ട്ട് യോ​ഗ്യ​ത നേ​ടു​ക.

കു​വൈ​ത്തി​നും നേ​പ്പാ​ളി​നും പോ​യ​ന്റൊ​ന്നു​മി​ല്ല. എ​ല്ലാ ഗ്രൂ​പ്പു​ക​ളി​ല്‍​നി​ന്നു​മാ​യി മി​ക​ച്ച അ​ഞ്ച് ര​ണ്ടാം സ്ഥാ​ന​ക്കാ​രും യോ​ഗ്യ​ത നേ​ടു​മെ​ന്ന​തി​നാ​ല്‍ ഗോ​ള്‍​നി​ല​പോ​ലും പ്ര​ധാ​ന​മാ​ണ്. കു​വൈ​ത്തി​ന്റെ അ​ടു​ത്ത മ​ത്സ​രം ക​രു​ത്ത​രാ​യ ജോ​ര്‍​ഡ​നെ​തി​രെ ആ​യ​തി​നാ​ല്‍ മി​ക​ച്ച ഗോ​ള്‍ ശ​രാ​ശ​രി​യി​ല്‍ നേ​പ്പാ​ളി​നെ​തി​രെ ജ​യി​ക്കേ​ണ്ട​ത് കു​വൈ​ത്തി​നെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം അ​നി​വാ​ര്യ​മാ​ണ്.

Related Articles

Back to top button