KeralaLatest

ശിവഗിരി ധർമ്മ യാത്ര ഇന്നവസാനിക്കും

“Manju”

ജ്യോതിനാഥ് കെ പി

മംഗലാപുരം: കാരണം വ്യക്തമാക്കാതെ കേന്ദ്രസർക്കാർ ശിവഗിരി പദ്ധതി ഉപേക്ഷിച്ചതിൽ പ്രതിഷേധിച്ചുകൊണ്ട് കെപിസിസി ഒബിസി വകുപ്പ് നേതൃത്വത്തിൽ നടക്കുന്ന ധർമയാത്ര ഇന്ന് ശിവഗിരി മഠത്തിൽ അവസാനിക്കും. കെപിസിസി ഒബിസി ചെയർമാൻ സുമേഷ് അച്യുതൻ നയിക്കുന്ന ശിവഗിരി പദയാത്ര അവസാന ദിവസമായ ഇന്ന് മംഗലാപുരം ആശാൻ സ്മാരകത്തിൽ നിന്നും കെപിസിസി ഉപാധ്യക്ഷൻ അഡ്വക്കേറ്റ് ടി ശരത് ചന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്തു. കെ പി സി സി ഓബി സി ഡിപ്പാർട്ട്മെന്റ് സംസ്ഥാന വൈസ് പ്രസിഡന്റ്
ആർ അജി,രാജ്കുമാർ എൻ രാജേന്ദ്രബാബു,രാജേഷ്, സഹദേവൻ, ബാബു, നാസർ ഡിസിസി ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് കൃഷ്ണകുമാർ ബ്ലോക്ക് ചെയർമാൻ നിസാർ കൊല്ലം ഡിസിസി പ്രസിഡണ്ട് ബിന്ദു കൃഷ്ണ എന്നിവർ പങ്കെടുത്തു.

Related Articles

Back to top button