InternationalLatest

ലോകകപ്പ് യോഗ്യത റൗണ്ടില്‍ ഇന്ത്യ ഇന്ന് അഫ്ഗാനിസ്ഥാനെ നേരിടും

“Manju”

ഖത്തര്‍ ; ലോകകപ്പ് യോഗ്യത റൗണ്ടിലെ അവസാന മത്സരത്തില്‍ ഇന്ത്യ ഇന്ന് അഫ്ഗാനിസ്ഥാനെ നേരിടും. ബംഗ്ലാദേശിനെ തോല്പിച്ച ആത്മ വിശ്വാസത്തിലാണ് ഇന്ത്യ ഇന്നിറങ്ങുന്നത്. ലവില്‍ ഗ്രൂപ്പില്‍ ഇന്ത്യ മൂന്നാം സ്ഥാനത്താണ്. ഗ്രൂപ്പില്‍ നാലാമതുള്ള അഫ്ഗാനിസ്ഥാനും ഇന്ന് ജയിച്ചേ തീരൂ.

ഖത്തറില്‍ രാത്രി 7:30 നാണ് കിക്കോഫ്. ഒരു പോയിന്റ് എങ്കിലും നേടിയാല്‍ ഇന്ത്യക്ക് ഗ്രൂപ്പില്‍ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്യാം. ഇന്ന് സമനില നേടിയാല്‍ ഗ്രൂപ്പ് ഘട്ടത്തില്‍ കളിക്കാം. തോറ്റാല്‍ യോഗ്യതയ്ക്കായി പ്ലേ ഓഫില്‍ കളിച്ച്‌ ജയിക്കേണ്ടി വരും.

Related Articles

Back to top button