IndiaLatest

രക്ഷിക്കാന്‍ കിണറ്റിലിറങ്ങിയ തൊഴിലാളിയെ മലമ്പാമ്പ് വരിഞ്ഞുമുറുക്കി കൊന്നു

“Manju”

ചെന്നൈ: കൃഷ്ണഗിരിക്ക് സമീപം കിണറ്റില്‍വീണ മലമ്പാമ്പിനെ പുറത്തെടുക്കാനിറങ്ങിയ തൊഴിലാളിയെ പാമ്പ് വരിഞ്ഞുമുറുക്കി കൊന്നു.
കൃഷ്ണഗിരി ജില്ലയിലെ കാവേരിപട്ടണം കല്‍ക്കുട്ടപട്ടി ചിന്നസാമിയുടെ 50 അടി ആഴമുള്ള കിണറ്റില്‍ ഒരാഴ്ച മുമ്പ് മലമ്പാമ്പ് വീണിരുന്നു.
ഇതിനെ പുറത്തെടുക്കുന്നതിന് നടത്തിയ ശ്രമങ്ങളൊന്നും ഫലം കാണാതിരുന്നതിനെ തുടര്‍ന്ന് തിങ്കളാഴ്ച രാവിലെ നടരാജന്‍ എന്ന തൊഴിലാളി മലമ്പാമ്പിനെ രക്ഷിക്കാന്‍ കിണറ്റിലിറങ്ങുകയായിരുന്നുമ ലമ്പാമ്പിനെയുമെടുത്ത് കിണറിന്റെ പകുതിയോളം കയറിയെങ്കിലും ഭാരം താങ്ങാനാവാതെ വെള്ളത്തിലേക്ക് വീണു. ഈ സമയത്താണ് മലമ്പാമ്പ് നടരാജനെ വരിഞ്ഞുമുറുക്കിയത്.
നിമിഷങ്ങള്‍ക്കുള്ളില്‍ ഇയാള്‍ മരിച്ചു. അഗ്നിരക്ഷ സേനയും പൊലീസും സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്തു.

Related Articles

Back to top button