IndiaLatest

രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷം; നിയന്ത്രണങ്ങള്‍ പാലിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍

“Manju”

രാജ്യത്ത് കോവിഡ് വ്യാപനം വര്‍ധിക്കുന്നതായി കേന്ദ്രസര്‍ക്കാറിന്റെ മുന്നറിയിപ്പ്. വൈറസ് ഇപ്പോഴും സജീവമാണെന്നും നിയന്ത്രിക്കാന്‍ തോന്നുമ്പോഴൊക്കെ അവ വീണ്ടും വ്യാപിച്ചുകൊണ്ടിരിക്കുന്നുവെന്നും അതിനാല്‍ കര്‍ശനമായ കോവിഡ് നിയന്ത്രണങ്ങള്‍ നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ തയാറാകണമെന്നും വാക്സീന്‍ അഡ്മിനിസ്ട്രേഷന്‍ ദേശീയ വിദഗ്ധ സമിതി അംഗം ഡോ. വി.കെ. പോള്‍ പറഞ്ഞു. നിയമനടപടികള്‍, പിഴ എന്നിവ കര്‍ശനമാക്കണം, ആളുകള്‍ മാസ്‌ക് ധരിക്കുന്നുണ്ടെന്ന് അധികൃതര്‍ ഉറപ്പാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മഹാരാഷ്ട്രയില്‍ 3.37 ലക്ഷം പേര്‍ക്കാണ് ഇപ്പോള്‍ രോഗമുള്ളത്. മരണസംഖ്യ ഫെബ്രുവരിയില്‍ 32 ആയിരുന്നത് ഇപ്പോള്‍ 118 ആയി ഉയര്‍ന്നു. കര്‍ണാടകയും പരിശോധന വര്‍ധിപ്പിക്കണം. പഞ്ചാബില്‍ ആവശ്യത്തിനു പരിശോധനകള്‍ നടത്തുകയോ ആളുകളെ ഐസൊലേറ്റ് ചെയ്യുകയോ ചെയ്യുന്നില്ല എന്നത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതിന് കാരണമാകുന്നു.

ക്വാറന്റീന്‍, ഐസൊലേഷന്‍ നടപടികള്‍ കര്‍ശനമാക്കുക എന്നീ നടപടികള്‍ സ്വീകരിക്കാതെ വൈറസിനെ ഒഴിവാക്കാന്‍ കഴിയില്ല.രോഗവ്യാപനം കൂടുതലുള്ള ജില്ലകളില്‍ വാക്സിനേഷന്‍ പെട്ടെന്നു പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സ്വകാര്യ സ്ഥാപനങ്ങളെയും വാക്സീനേഷനായി ഉപയോഗപ്പെടുത്തണമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

Related Articles

Back to top button