KeralaLatest

രാജ്യം മോദിയുടെ കൈകളില്‍ സുരക്ഷിതമാണെന്ന് ഒരിക്കല്‍ കൂടി തെളിയിക്കപ്പെട്ടിരിക്കുന്നു;എം ടി രമേശ്

“Manju”

അഭിമാന നിമിഷം',രാജ്യം മോദിയുടെ കൈകളിൽ സുരക്ഷിതമാണെന്ന് ഒരിക്കൽ കൂടി  തെളിയിക്കപ്പെട്ടിരിക്കുന്നു;എം ടി രമേശ് | facebook post|M T Ramesh|Covid  Vaccine

ശ്രീജ.എസ്

ഓരോ ഭാരതീയനും അഭിമാനിക്കാവുന്ന നിമിഷമാണിതെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശ്. ആത്മനിര്‍ഭര ഭാരതം വെറും വാക്കല്ലെന്നതിന് മറ്റൊരു ഉദാഹരണം കൂടി എന്നും അദ്ദേഹം പറഞ്ഞു. സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കോവിഷീല്‍ഡ് വാക്സിനും ഭാരത് ബയോടെക്കിന്റെ കോവാക്സിനും രാജ്യത്ത് ഇന്ന് മുതല്‍ ഉപയോഗിക്കുമ്പോള്‍ ഒരു തുള്ളി വാക്സീന്‍ പോലും ഇറക്കുമതി ചെയ്യേണ്ടി വരുന്നില്ലെന്ന അഭിമാനകരമായ നേട്ടം നാം കൈവരിച്ചിരിക്കുന്നു എന്നും അദ്ദേഹം വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് എം.ടി രമേശ് ഈക്കാര്യം പറയുന്നത്.
കുറിപ്പിന്റെ പൂര്‍ണരൂപം……………………………
ഓരോ ഭാരതീയനും അഭിമാനിക്കാവുന്ന നിമിഷമാണിത്. ആത്മനിര്‍ഭര ഭാരതം വെറും വാക്കല്ലെന്നതിന് മറ്റൊരു ഉദാഹരണം കൂടി. സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കോവിഷീല്‍ഡ് വാക്സിനും ഭാരത് ബയോടെക്കിന്റെ കോവാക്സിനും രാജ്യത്ത് ഇന്ന് മുതല്‍ ഉപയോഗിക്കുമ്പോള്‍ ഒരു തുള്ളി വാക്സീന്‍ പോലും ഇറക്കുമതി ചെയ്യേണ്ടി വരുന്നില്ലെന്ന അഭിമാനകരമായ നേട്ടം നാം കൈവരിച്ചിരിക്കുന്നു. ഭാരതത്തിന്റെ പ്രധാനമന്ത്രി ശ്രീമാന്‍ നരേന്ദ്രമോദിയുടെ കൈകളില്‍ ഈ രാജ്യം ഏറ്റവും സുരക്ഷിതമാണെന്ന് ഒരിക്കല്‍ കൂടി തെളിയിക്കപ്പെട്ടിരിക്കുന്നു.

കൂടാതെ കൊറോണ വൈറസ് വാക്സിനുകളുടെ ഏറ്റവും വലിയ വിതരണക്കാരാകാനൊരുങ്ങുകയാണ് ഇന്ത്യ. വാക്സിന്‍ വികസിപ്പിക്കല്‍, നിര്‍മാണം, വിതരണം തുടങ്ങിയ മേഖലകളില്‍ മുന്നിട്ടു നില്‍ക്കുന്ന ഇന്ത്യക്ക് ആഗോളതലത്തില്‍ നടക്കുന്ന കൊറോണ വൈറസ് പ്രതിരോധ കുത്തിവെപ്പ് യജ്ഞത്തില്‍ നിര്‍ണായക പങ്ക് വഹിക്കാനാകും. നിരവധി രാജ്യങ്ങളാണ് ഇതിനോടകം തന്നെ ഇന്ത്യയുടെ വാക്സിനുകള്‍ ആവശ്യപ്പെട്ടിട്ടുള്ളത്.

പാകിസ്ഥാന്‍ ഒഴികെയുള്ള അയല്‍രാജ്യങ്ങള്‍, ബ്രസീല്‍, മൊറോക്കോ, സൗദി അറേബ്യ, മ്യാന്‍മര്‍, ബംഗ്ലാദേശ്, സൗത്ത് ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങള്‍ ഇന്ത്യയില്‍നിന്ന് വാക്സിന്‍ ഇറക്കുമതി ചെയ്യുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ച്‌ കഴിഞ്ഞു.ഓരോ ഭാരതീയനും സിരകളില്‍ അഭിമാനത്തിന്റെ തുടിപ്പുകളുണ്ടാകട്ടെ ഹൃദയത്തില്‍ നിന്നും നമുക്കുറക്കെ വിളിക്കാം ഭാരത് മാതാ കീ ജയ്
നെഞ്ചില്‍ കൈ വെച്ച്‌ പ്രാര്‍ഥിക്കാം ‘പരം വൈഭവനേതു മേതത് സ്വരാഷ്ട്രം ‘

Related Articles

Back to top button