Sports

ഐപിഎല്ലില്‍ ഇന്ന് ബാംഗ്ലൂര്‍ കൊല്‍ക്കത്തയെ നേരിടും

“Manju”

ശ്രീജ.എസ്

ഐപിഎല്ലില്‍ ഇന്ന് നടക്കുന്ന മത്സരത്തില്‍ ബാംഗ്ലൂര്‍ കൊല്‍ക്കത്തയെ നേരിടും. ഇന്ന് ഇന്ത്യന്‍ സമയം രാത്രി 7:30ന് ആണ് മത്സരം. ഈ സീസണില്‍ മികച്ച പ്രകടനം നടത്തുന്ന രണ്ട ടീമുകള്‍ ആണ് ഇന്ന് ഏറ്റുമുട്ടുന്നത്. പോയിന്റ് നിലയില്‍ കൊല്‍ക്കത്ത മൂന്നാം സ്ഥാനത്തും, ബാംഗ്ലൂര്‍ നാലാം സ്ഥാനത്തുമാണ്.

ആറ് കളിയില്‍ രണ്ട് ടീമിനും എട്ട് പോയിന്‍റ് ആണ് ഉള്ളത്. കഴിഞ്ഞ രണ്ട് കളികളിലെ ജയം ആവര്‍ത്തിക്കാന്‍ ആകും ദിനേശ് കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള കൊല്‍ക്കത്ത ഇന്ന് ശ്രമിക്കുക.

ഫോമും ഫിറ്റ്നസും തെളിയിച്ച്‌ കോലി മികച്ച ഫോമിലാണ്. കൂടാതെ ക്രിസ് മോറിസിന്‍റെ വരവോടെ ബാംഗ്ളൂര്‍ ടീം മികച്ച പ്രകടനം ആണ് നടത്തുന്നത്.

Related Articles

Back to top button