KeralaLatest

ജന്മഗൃഹസമുച്ചയം: തട്ടസമർപ്പണം നടന്നു

“Manju”

പോത്തൻകോട് : ജന്മഗൃഹസമുച്ചയ നിർമ്മാണത്തോടനുബന്ധിച്ചുള്ള തട്ടം സമർപ്പണം പൗർണമി ദിനത്തിൽ ശാന്തിഗിരി ആശ്രമത്തിൽ നടന്നു. ഇതിനോടനുബന്ധിച്ച് വൈകുന്നേരം 7 മണിക്ക് ശാന്തിഗിരി ആശ്രമം സഹകരണ മന്ദിരത്തിൽ നടന്ന സത്സംഗത്തിൽ ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാനതപസ്വി മുഖ്യപ്രഭാഷണം നടത്തി. ലോകത്തിന്റെ തീർത്ഥാടന കേന്ദ്രമായി മാറുമെന്ന് പ്രവചിക്കപ്പെട്ടിട്ടുള്ള ജന്മഗൃഹ സമുച്ചയത്തിൻ്റെ പ്രത്യേകതകളും ഗുരുവിന്റെ ജന്മസ്ഥലത്തിൻ്റെ പ്രാധാന്യത്തെയും കുറിച്ച് സ്വാമി സംസാരിച്ചു. തുടർന്ന് സന്ന്യാസി സന്ന്യാസിനിമാരുടെയും ഭക്തജനങ്ങളുടെയും സാന്നിധ്യത്തിൽ തട്ടം ഗുരുപാദങ്ങളിൽ സമർപ്പിച്ചു. പർണശാല സമർപ്പണ വേളയിലും ഇങ്ങനെ തട്ടം സമർപ്പണം ഉണ്ടായിരുന്നു.


ഇന്ന് രാവിലെ ആശ്രമം പുഷ്പാഞ്ജലി കൗണ്ടറിൽ ജന്മഗൃഹസമുച്ചയം തട്ടംസമർപ്പണം രസീത്കൗണ്ടറിൻ്റെ പ്രവർത്തനമാരംഭിച്ചിരുന്നു. ഗുരുവിന്റെ ജന്മഗൃഹസമുച്ചയ നിർമ്മാണത്തിനായി നിരവധി കർമ്മപദ്ധതികളാണ് ആവിഷ്ക്കരിച്ചു വരുന്നത്.

Related Articles

Back to top button