KeralaLatest

ഒന്നര വയസ്സുകാരനെ കടലിലെറിഞ്ഞ് കൊന്നകേസിൽ  അമ്മ ശരണ്യക്കെതിരെ കുറ്റപത്രം തയാറായി

“Manju”

സിന്ധുമോള്‍ ആര്‍

കണ്ണൂർ തയ്യിലിൽ ഒന്നര വയസ്സുകാരനെ അമ്മ ശരണ്യ കൊലപ്പെടുത്തിയ കേസിൽ പോലീസ് കുറ്റപത്രം നാളെ സമർപ്പിക്കും. കുറ്റപത്രം ഇന്ന് നിയമം ഉപദേശകരുടെ അന്തിമ പരിശോധനയ്ക്ക് നൽകും. നാളെ കണ്ണൂർ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാകും  കുറ്റപത്രം സമർപ്പിക്കുക.

കണ്ണൂർ തയ്യിലിൽ നടന്നത് ക്രൂരമായ കൊലപാതകം ആണെന്നാണ് പോലീസ് കുറ്റപത്രം വ്യക്തമാക്കുന്നത്. ശരണ്യ മകനെ രണ്ടുതവണ കടലിലേക്ക് എറിഞ്ഞു. ആദ്യതവണ എറിഞ്ഞപ്പോൾ പാറക്കൂട്ടത്തിൽ വീണ് പരിക്കേറ്റ കുഞ്ഞ് കരഞ്ഞു. മരിച്ചെന്ന് ഉറപ്പ് വരുത്താൻ ശരണ്യ പാറക്കെട്ടിലേക്ക് ഇറങ്ങിച്ചെന്ന് കുട്ടിയെ എടുത്തശേഷം ഒന്നുകൂടി കടലിലെറിഞ്ഞു. കടൽക്കരയിൽ ഇരുന്ന് കുഞ്ഞ് മരിച്ചെന്ന് ഉറപ്പു വരുത്തിയാണ് ശരണ്യ വീട്ടിലേക്ക് മടങ്ങിയത്. ഈ ഘട്ടത്തിൽ പാറകൾക്കിടയിൽ കുടുങ്ങിപ്പോയ ചെരിപ്പ് പോലീസ് തെളിവായി പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അതിനുശേഷം വീട്ടിലെത്തിയ ശരണ്യ കിടന്നുറങ്ങി എന്നും കുറ്റപത്രം പറയുന്നു.

കാമുകൻ വലിയന്നൂർ സ്വദേശി നിതിനിന്റെ പ്രേരണയിലാണ് ശരണ്യ കൊലപാതകത്തിന് തയ്യാറായതെന്ന് കുറ്റപത്രം വ്യക്തമാക്കുന്നു. കുഞ്ഞിനെ വകവരുത്താനുള്ള ഗൂഢാലോചനയിലും ഇയാൾക്ക് പങ്കുണ്ടെന്നാണ് കണ്ണൂർ സിറ്റി സ്റ്റേഷൻ സി ഐ , പി ആർ സതീശൻ തയ്യാറാക്കിയ കുറ്റപത്രത്തിൽ പറയുന്നത്.

Related Articles

Back to top button