KeralaLatest

ചലച്ചിത്ര, പരസ്യകലാ സംവിധായകൻ കിത്തോ അന്തരിച്ചു

“Manju”

കൊച്ചി ; ചലച്ചിത്ര പരസ്യകലാ സംവിധായകൻ കിത്തോ(82) അന്തരിച്ചു. മുപ്പതിലേറെ ചലച്ചിത്രങ്ങൾക്കു കലാസംവിധാനം നിർവഹിച്ചിട്ടുണ്ട്. പരസ്യകലാ പ്രവർത്തനങ്ങൾക്കൊപ്പം സിനിമ നിർമിക്കുകയും സിനിമയ്ക്കുകഥയെഴുതുകയും ചെയ്തിട്ടുണ്ട്.

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വൃക്കസംബന്ധമായ രോഗത്തെ തുടർന്നു ചികിത്സയിലിരിക്കെയാണ് അന്ത്യം. രണ്ടു ദിവസമായി ആരോഗ്യനില മോശമായി തുടരുകയായിരുന്നു. സംസ്കാരം ഇന്നു വൈകിട്ട് അഞ്ചുമണിക്കു കലൂർ സെന്റ് സേവ്യേഴ്സ് പള്ളിയിൽ. ലില്ലിയാണ് ഭാര്യ. ‘കിത്തോസ് ആർട്’ എന്ന സ്ഥാപനവുമായി കൊച്ചിയിൽ പ്രവർത്തിക്കുന്ന ഇളയ മകൻ കമൽ കിത്തോ കലാരംഗത്ത് സജീവമാണ്. മൂത്ത മകൻ അനിൽ ദുബായിൽ ജോലി ചെയ്യുന്നു.


Related Articles

Back to top button