KeralaLatest

സിപിഐഎമ്മിന്റെ സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് ഇന്ന് തീരുമാനം

“Manju”

 

ശ്രീജ.എസ്‌

ഇന്ന് ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് സിപിഐഎമ്മിന്റെ അന്തിമ സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് ഇന്ന് രൂപം നല്‍കും. പട്ടികയ്ക്ക് അന്തിമ രൂപം നല്‍കുന്നത് ജില്ലകളില്‍ നിന്നുള്ള നിര്‍ദേശങ്ങളും മാറ്റങ്ങളും ചര്‍ച്ച ചെയ്തായിരിക്കും.സിപിഐയുടേയും കേരള കോണ്‍ഗ്രസ് എമ്മിന്‍റേയും സീറ്റുകള്‍ സംബന്ധിച്ച പ്രശ്‌നങ്ങള്‍ക്ക് ഇന്ന് തീരുമാനം ആകും.
ചങ്ങനാശേരി സീറ്റിനെ ചൊല്ലിയുള്ള തര്‍ക്കം ഇന്ന് അവസാനിക്കും. കൂടാതെ മന്ത്രി എ കെ ബാലന്റെ ഭാര്യ ഡോ. ജമീലയെ സ്ഥാനാര്‍ഥി പട്ടികയില്‍ നിന്ന് ഒഴിവാക്കിയ പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റ് നിലപാടിലെ തീരുമാനമാകും നിര്‍ണായകം. സ്ഥാനാര്‍ത്ഥി പട്ടിക മാര്‍ച്ച്‌ പത്തിനകം പ്രഖ്യാപിക്കാനാണ് ഇടതുപാര്‍ട്ടികള്‍ ശ്രമിക്കുന്നത്.

തോമസ് ഐസക്, ജി സുധാകരന്‍, പി ശ്രീരാമകൃഷ്ണന്‍ എന്നിവര്‍ ഇത്തവണ മത്സരിക്കില്ല. രണ്ടുടേം വ്യവസ്ഥയില്‍ ആണ് ഇവര്‍ ഒഴിവായത്. ഈ ടേം വ്യവസത്തയില്‍ നിന്ന് ആരേയും ഒഴിവാക്കിയിട്ടില്ല. തരൂരില്‍ ജമീലയ്ക്ക് പകരം ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ് പി പി സുമോദിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്നാണ് ജില്ലാ കമ്മിറ്റിയുടെ നിര്‍ദേശം.

Related Articles

Back to top button