EntertainmentKeralaLatest

നടിയെ ആക്രമിച്ച കേസ് ; ക്രോസ് വി‌സ്‌താരം ഇന്നും തുടരും

“Manju”

സിന്ധുമോള്‍ ആര്‍

 

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ക്രോസ് വിസ്താരം ഇന്നും തുടരും. കൊച്ചിയിലെ പ്രത്യേക കോടതിയിലാണ് വിസ്താരം നടക്കുന്നത്. പ്രോസിക്യൂഷന്റെ ഭാഗത്ത് നിന്നുള്ള നടിയുടെ പ്രാഥമിക വിസ്താരം നേരത്തെ പൂര്‍ത്തിയായിരുന്നു. കൊവിഡ് സുരക്ഷ മുന്‍നിര്‍ത്തി നടന്‍ ദിലീപ് ഉള്‍പ്പെടെ പ്രതികളൊന്നും ഇന്നലെ ഹാജരായില്ല. നടിയുടെ സഹോദരന്‍, നടി രമ്യാ നമ്പീശന്‍, സംവിധായകന്‍ ലാലിന്റെ ഡ്രൈവ‌ര്‍ സുജിത് എന്നിവരുടെ ക്രോസ് വിസ്താരവും നടക്കാനുണ്ട്.

ക്രോസ് വി‌സ്താരത്തിന് ശേഷം നടന്‍ സിദ്ദിഖ്, നടി ഭാമ തുടങ്ങിയവരുടെ നിര്‍ണായക മൊഴികള്‍ രേഖപ്പെടുത്തുകയും ചെയ്യും. കൊവിഡ് വ്യാപിച്ചതിന് പിന്നാലെ നടിയെ ആക്രമിച്ച കേസിലെ വിചാരണ നടപടികള്‍ മാര്‍ച്ച്‌ 24ന് നിര്‍ത്തിവച്ചിരുന്നു. ആറുമാസത്തിനുള്ളില്‍ വിചാരണ നടപടികള്‍ പൂര്‍ത്തിയാക്കണമെന്നാണ് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നത്. എന്നാല്‍ ലോക്ക് ഡൗണ്‍ മൂലം നടപടികള്‍ നീണ്ടുപോകുകയായിരുന്നു. ഇനിയുള്ള കോടതി നടപടികള്‍ അതിവേഗം പുരോഗമിക്കുമെന്നാണ് നിയമവൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന സൂചന.

Related Articles

Back to top button