KeralaLatestThiruvananthapuram

തലസ്ഥാനം അതീവ ജാഗ്രതയില്‍; കൊവിഡ് നിയന്ത്രണത്തിന് കര്‍ശന മാര്‍ഗനിര്‍ദേശങ്ങള്‍

“Manju”

സിന്ധുമോള്‍ ആര്‍

 

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയില്‍ ഇന്ന് മുതല്‍ കര്‍ശന കൊവിഡ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി തുടങ്ങി. സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശനനടപടിയെടുക്കാനാണ് ജില്ലാ ഭരണകൂടത്തിനും പൊലീസിനും നല്‍കിയിരിക്കുന്ന നിര്‍ദേശം. തദ്ദേശസ്ഥാപനങ്ങളിലെ പ്രതിനിധികളുമായി ഇന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ആശയവിനിമയം നടത്തും.അതിനുശേഷമായിരിക്കും ക്രമീകരണങ്ങള്‍ സംബന്ധിച്ച തീരുമാനം അറിയിക്കുക.

നഗരത്തിലെ പ്രധാന ചന്തകളില്‍ ഒന്നിടവിട്ടുമാത്രമെ കടകള്‍ തുറക്കാന്‍ അനുവദിക്കൂ. നഗരത്തില്‍ പത്തുപേരില്‍ കൂടുതലുള്ള സമരങ്ങളും കൂട്ടംകൂടലും അനുവദിക്കില്ല. ജില്ലാ അതിര്‍ത്തികളിലും തീരപ്രദേശത്തും നിരീക്ഷണം ശക്തമാക്കും. ഇതോടൊപ്പം കടകള്‍, സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തും. പഞ്ചായത്തുതലത്തില്‍ ക്വാറന്റീന്‍ കേന്ദ്രങ്ങള്‍ തുറക്കാനും തീരുമാനമായിട്ടുണ്ട്.

അതേസമയം തീവ്രമേഖലകളില്‍ നിന്നും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തുന്ന രോഗികള്‍ക്ക് പ്രത്യേക ചികിത്സാ കേന്ദ്രം സജ്ജമായി. മെഡിക്കല്‍ കോളേജ് പ്രവേശന കവാടത്തിന് സമീപം പുതിയ അത്യാഹിത വിഭാഗത്തിലാണ് എമര്‍ജന്‍സി മെഡിസിന്‍ വിഭാഗത്തിന്റെ നേതൃത്വത്തിലുള്ള ഈ സംവിധാനം.

Related Articles

Back to top button