IndiaLatest

കോവിഡ് മൂന്നാം തരംഗത്തെ നേരിടാനൊരുങ്ങി സംസ്ഥാനങ്ങള്‍

“Manju”

ഡല്‍ഹി ;രാജ്യത്ത് കോവിഡ് മൂന്നാം തരംഗത്തെ നേരിടാനൊരുങ്ങി സംസ്ഥാനങ്ങള്‍. രാജ്യത്ത് കോവിഡ് കേസുകള്‍ ഉയരുന്നതോടെ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുകയാണ് വിവിധ സംസ്ഥാനങ്ങള്‍. മൂന്നാം തരംഗ ഭീഷണി മുന്നില്‍ കണ്ടാണ് പല സംസ്ഥാനങ്ങളും ഇളവുകള്‍ വെട്ടിച്ചുരുക്കുന്നത്. രാത്രികാല കര്‍ഫ്യൂവും വാരാന്ത്യ ലോക്ഡൌണും ഏര്‍പ്പെടുത്തി മൂന്നാം തരംഗം പരമാവധി വൈകിപ്പിക്കാനാണ് സംസ്ഥാനങ്ങളുടെ ശ്രമം.

രാജ്യത്ത് പ്രതിദിന കോവിഡ് കേസുകളില്‍ 12 ശതമാനത്തിന്റെ വര്‍ധനവാണ് ഇപ്പോള്‍ രേഖപ്പെടുത്തുന്നത്. മൂന്നാം തരംഗ സാധ്യത മുന്നില്‍ കണ്ട് സംസ്ഥാനങ്ങളും ഒരുക്കങ്ങള്‍ ആരംഭിച്ചു. തമിഴ്നാട്ടില്‍ നിയന്ത്രണങ്ങള്‍ സെപ്തംബര്‍ 15 വരെ നീട്ടി. ഞായറാഴ്ചകളില്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ആളുകള്‍ക്ക് പ്രവേശനമില്ല. കര്‍ണാടകയില്‍ കേരളത്തില്‍ നിന്നു വരുന്നവര്‍ക്ക് ഏഴ് ദിവസമാണ് ക്വാറന്റൈന്‍. കോവിഡ് കേസുകള്‍ കൂടി വരുന്ന മഹാരാഷ്ട്രയിലും കര്‍ശന നിന്ത്രണമാണുള്ളത്.

മുംബൈയില്‍ വിമാനത്താവളങ്ങളില്‍ വിദേശത്തു നിന്നു വരുന്നവര്‍ക്ക് പ്രത്യേക പരിശോധന ആരംഭിച്ചു. അസ്സമിന്റെ അതിര്‍ത്തി പ്രദേശങ്ങളില്‍ പ്രത്യേക പരിശോധന നടത്തുന്നുണ്ട്. വാക്സിന്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തവരെ ആര്‍ടിപിസിആര്‍ പരിശോധനക്ക് വിധേയമാക്കും

Related Articles

Back to top button