IndiaLatest

ഗതാഗത നിയമലംഘകര്‍ക്ക് മുന്നറിയിപ്പ്

“Manju”

ഡല്‍ഹി: ട്രാഫിക് നിയമം ലംഘിക്കുന്നതിനെ സംബനധിച്ച്‌ നിരവധി വാര്‍ത്തകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. വാഹനം ഓടിക്കുമ്പോള്‍ ട്രാഫിക് നിയമം പാലിക്കാത്തത് നിങ്ങളുടെ പോക്കറ്റ് കാലിയാകുന്നതിന് കാരണമായേക്കാമെന്ന റിപ്പോര്‍ട്ടാണ് പുറത്തു വരുന്നത്. കൂടാതെ ജയിലിലും കിടക്കേണ്ടി വരും. ഗതാഗത നിയമലംഘകര്‍ക്ക് 10000 രൂപ പിഴയും ഒരു വര്‍ഷം ജയില്‍ ശിക്ഷയും അനുഭവിക്കേണ്ടി വരുമെന്നാണ് പുതിയ റിപ്പോര്‍ട്ട്.

ഇത് സംബന്ധിച്ച്‌ റോഡ് ഗതാഗത, ദേശീയപാത മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പൊതു സ്ഥലത്ത് അമിതവേഗതയില്‍ വാഹനം ഓടിക്കുന്നതും നിയമം ലംഘിക്കുകയും ചെയ്യുന്നത് കുറ്റമാണ്. ആദ്യ തവണ നിയമം ലംഘിച്ചാല്‍ 5000 രൂപ പിഴയും മൂന്നു മാസം തടവും ശിക്ഷ ലഭിക്കും. വീണ്ടും കുറ്റകൃത്യത്തില്‍ പിടിക്കപ്പെട്ടാല്‍ 10000 രൂപ പിഴയും ഒരു വര്‍ഷം തടവും ലഭിക്കും ഇതുകൂടാതെ, മോട്ടോര്‍ വെഹിക്കിള്‍സ് ആക്ടിന്റെ സെക്ഷന്‍ 185 അനുസരിച്ച്‌, നിങ്ങള്‍ ഒരു കാറില്‍ മദ്യപിച്ച്‌ പിടിക്കപ്പെട്ടാല്‍ 10000 രൂപ പിഴയും 6 മാസം തടവും തുടര്‍ന്ന് വീണ്ടും അത്തരം തെറ്റ് ചെയ്താല്‍ 2 വര്‍ഷം തടവും ലഭിക്കും. കൂടാതെ 15,000 രൂപ പിഴയും നല്‍കേണ്ടിവരും. പുതിയ ട്രാഫിക് നിയമങ്ങള്‍ അനുസരിച്ച്‌, ഡ്രൈവര്‍ തന്റെ എല്ലാ രേഖകളും മൊബൈലില്‍ സൂക്ഷിക്കണം. ട്രാഫിക് പോലീസ് ഡ്രൈവിംഗ് ലൈസന്‍സോ മറ്റ് രേഖകളോ ആവശ്യപ്പെടുകയാണെങ്കില്‍, ഡ്രൈവര്‍ക്ക് സോഫ്റ്റ് കോപ്പി കാണിക്കാന്‍ കഴിയും.

Related Articles

Back to top button