IndiaLatest

ആംബുലന്‍സ് ഡ്രൈവര്‍ക്ക് ക്ഷീണം; രോഗിയെ ആശുപത്രിയിലെത്തിച്ചത് ഡോക്ടര്‍

“Manju”

സ്റ്റാഫ് റിപ്പോര്‍ട്ടര്‍

പൂനെ: കൊവിഡ് എന്ന മഹാമാരിക്കെതിരെ രാപ്പകലില്ലാതെ പോരാടുകയാണ് ആരോ​ഗ്യപ്രവര്‍ത്തകരും പോലീസും സന്നദ്ധപ്രവര്‍ത്തകരുമൊക്കെ . ഇതാ മറ്റൊരു ന്യൂസ്, പ്രതിസന്ധിക്കിടയിലും മറ്റുള്ളവര്‍ക്ക് മാതൃക ആയിരിക്കുകയാണ് ഡോക്ടര്‍ രണ്‍ജീത്ത് നികം. കൊവിഡ് ബാധിച്ച്‌ അപകടാവസ്ഥയിലായ രോഗിയെ ആശുപത്രിയിലെത്തിക്കാന്‍ ആംബുലന്‍സ് ഓടിച്ചാണ് ഡോ.രണ്‍ജീത്ത് നികം മാതൃക കാണിച്ചത്.

മഹാരാഷ്ട്രയിലെ പൂനെയില്‍ തിങ്കളാഴ്ചയാണ് സംഭവം നടന്നത്. 71 വയസ്സ് പ്രായമുള്ള രോഗിയെ വിദഗ്ധ ചികിത്സയ്ക്കായി കൊവിഡ് കെയര്‍ സെന്ററില്‍ നിന്ന് ആശുപത്രിയിലേക്ക് എത്തിക്കാനാണ് രണ്‍ജീത്ത് ഡ്രൈവറായത്. ആംബുലന്‍സ് ഡ്രൈവര്‍ക്ക് വാഹനമോടിക്കവെ പെട്ടെന്ന് സുഖമില്ലാതാകുകയും പകരക്കാരനെ ലഭിക്കാതെ വരികയും ചെയ്തതോടെയാണ് ഡോക്ടര്‍ സ്വയം ഡ്രൈവറായത്. അടിയന്തര വൈദ്യസഹായം ഉറപ്പാക്കാനായി മറ്റൊരു ഡോക്ടറും ആംബുലന്‍സില്‍ ഉണ്ടായിരുന്നു.

Related Articles

Back to top button