KeralaLatestUncategorized

കേരളത്തിൽ ബോംബ് സ്‌ഫോടനം നടത്തുമെന്ന് ഭീഷണി; പ്രതികളിൽ നിന്നും പ്രാഥമിക വിവരങ്ങൾ തേടി എൻഐഎ

“Manju”

പ്രതികളിൽ നിന്നും പ്രാഥമിക വിവരങ്ങൾ തേടി എൻഐഎ

കൊച്ചി : റിപ്പബ്ലിക് ദിനത്തിൽ സംസ്ഥാനത്തെ വിവിധയിടങ്ങളിൽ ബോംബ് സോഫടനം നടത്തുമെന്ന് ഭീഷണി സന്ദേശമയച്ച സംഭവം എൻഐഎയും അന്വേഷിക്കുന്നു. സംഭവവുമായി ബന്ധപ്പെട്ട് പ്രതികളിൽ നിന്നും അന്വേഷണ സംഘം പ്രാഥമിക വിവരങ്ങൾ ആരാഞ്ഞു. സംഭവത്തിൽ വിവിധ ഏജൻസികൾ അന്വേഷണം നടത്തുമെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് എൻഐഎ പ്രതികളിൽ നിന്നും വിവരങ്ങൾ ശേഖരിച്ചത്.

ഡൽഹി സ്വദേശി നിധിൻ ഏലിയാസ് ഹാലിദ്, ഹരിയാന സ്വദേശി ഹക്കം എന്നിവരാണ് കേസിലെ പ്രതികൾ. ഹരിയാനയിൽ നിന്നും അറസ്റ്റിലായ ഇവരെ കഴിഞ്ഞ ദിവസം സംസ്ഥാനത്ത് എത്തിച്ചിരുന്നു. തുടർന്നാണ് എൻഐഎ ചോദ്യം ചെയ്തത്. വരും ദിവസങ്ങളിലും ഇവരെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യുമെന്നാണ് വിവരം. പോലീസ് കസ്റ്റഡിയിൽ തുടരുന്ന ഇരുവരെയും ഭീകര വിരുദ്ധ സ്‌ക്വാഡും ചോദ്യം ചെയ്തിരുന്നു.

ജനുവരി 25 ന് എറണാകുളം നോർത്ത് എസ്‌ഐ അനസിന്റെ മൊബൈൽ ഫോണിലേക്കാണ് ബോംബ് സ്‌ഫോടനം നടത്തുമെന്ന ഭീഷണി സന്ദേശം ലഭിച്ചത്. തുടർന്ന് സിറ്റി പോലീസ് കമ്മീഷണറുടെ നിർദ്ദേശ പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ ഹരിയാനയിൽ ഉണ്ടെന്ന് വ്യക്തമായത്.

Related Articles

Back to top button