KeralaLatestThiruvananthapuram

ടിവി ചലഞ്ച്

“Manju”

കൃഷ്ണകുമാർ സി

 

പോത്തൻകോട് പഞ്ചായത്ത് പരിധിയിൽ ഓൺലൈൻ പഠന സൗകര്യമില്ലാത്ത വിദ്യാർത്ഥികൾക്ക് പഠനസൗകര്യമൊരുക്കാൻ പഞ്ചായത്ത് പ്രസിഡന്റ് മുൻകൈയെടുത്ത് ടിവി ചലഞ്ച് നടത്തുകയാണ്.ആദ്യഘട്ടത്തിൽ ലഭിച്ച ടിവികളുടെ വിതരണം ആരംഭിച്ചു.
ടി വി ചലഞ്ചിന്റെ ഭാഗമായി പോത്തൻകോട് പഞ്ചായത്തു പ്രസിഡന്റിന്റെ നേതൃത്വത്തിൽ ടി വി വിതരണം നടത്തുകയുണ്ടായി. പഞ്ചായത്തു നൽകുന്ന മൂന്നാമത്തെ ടി വി ഇന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ. വേണുഗോപാലൻ നായർ നേതാജിപുരം അംഗൻവാടിക്ക് നൽകി.ഒന്നാം ഘട്ടം പോത്തൻകോട് യുപിഎസ് സ്ക്കൂളിലെ 21 നിർദ്ദന വിദ്യാർത്ഥികൾക്കും രണ്ടാം ഘട്ടം പാലോട്ടുകോണം അംഗൻവാടിയിലും ടി വി വിതരണം നടത്തിയിരുന്നു. പഞ്ചായത്തിലെ അംഗൻവാടികളിലെ വിദ്യാർത്ഥികൾക്ക് ഇനി തടസ്സമില്ലാതെ പഠനം നടത്താം.

Related Articles

Back to top button