IndiaKeralaLatest

മഹാരാഷ്ട്രയില്‍ കെട്ടിടം തകര്‍ന്ന് മണിക്കൂറുകള്‍ക്ക് ശേഷം അഞ്ച് വയസ്സുകാരന് പുനര്‍ജന്മം

“Manju”

സിന്ധുമോള്‍ ആര്‍

മുംബൈ: മഹാരാഷ്ട്രയില്‍ കെട്ടിടം തകര്‍ന്ന് അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയ അഞ്ച് വയസ്സുകാരന്‍ പ അത്ഭുതകരമായി രക്ഷപ്പെട്ടു. അപകടം നടന്ന് 18 മണിക്കൂറിന് ശേഷമാണ് രക്ഷാപ്രവര്‍ത്തകര്‍ കുഞ്ഞിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത്.

റായ്ഗഡ് ജില്ലയിലെ മഹാദില്‍ ഇന്നലെ വൈകീട്ടാണ് അഞ്ച് നിലകളുള്ള കെട്ടിടം തകര്‍ന്നുവീണത്. തുടര്‍ന്ന് മണിക്കൂറുകളായി രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ട ദേശീയ ദുരന്ത നിവാരണ സംഘമാണ് അവശിഷ്ടങ്ങള്‍ക്കിടയില്‍ കുട്ടിയെ കണ്ടെത്തിയത്. ഗ്യാസ് കട്ടര്‍, മറ്റ് യന്ത്രങ്ങള്‍ എന്നിവയുടെ സഹായത്തോടെ കോണ്‍ക്രീറ്റ് പാളികള്‍ നീക്കം ചെയ്ത ശേഷം അകത്തെത്തിയ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരാണ് കുട്ടിയെ രക്ഷപ്പെടുത്തിയതെന്ന് എന്‍ ഡി ആര്‍ എഫ് ഡെപ്യൂട്ടി കമാന്‍ഡന്റ് അറിയിച്ചു.

രാത്രി മുഴുവന്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ തനിച്ചായി പോയ അഞ്ച് വയസ്സുകാരന്‍ പരിഭ്രാന്തനാണെന്നും കുട്ടിയെ വെദ്യപരിശോധനക്കായി ആശുപത്രിയിലേക്ക് മാറ്റിയതായും ഉദ്യോഗസ്ഥര്‍ അറിയിച്ചു. സ്ഥലത്ത് രക്ഷാപ്രവര്‍ത്തകര്‍ പരിശോധന തുടരുകയാണ്. നിരവധി പേരെ ഇനിയും കണ്ടെത്താനുണ്ട്. ഡോഗ് സ്‌ക്വാഡിനെയും തിരച്ചിലിനായി വിന്യസിച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

Related Articles

Back to top button