KeralaLatest

വിമാനത്താവളത്തിൽ ആന്‍റിബോഡി പരിശോധന നിർബന്ധം

“Manju”

തിരുവനന്തപുരം • വിദേശത്തുനിന്ന് കോവിഡ് പരിശോധനാ സർട്ടിഫിക്കറ്റ് ഇല്ലാതെ എത്തുന്നവർ വിമാനത്താവളങ്ങളിൽ ആന്റിബോഡി പരിശോധനയ്ക്കു വിധേയരാകണമെന്നു സർക്കാർ. ഖത്തറിൽനിന്ന് ഇഹ്‌തിറാസ് ഗ്രീൻ സ്റ്റാറ്റസ് ഉള്ളവർക്കുമാത്രമായിരിക്കും യാത്രാനുമതി; ഇവരും കേരളത്തിൽ പരിശോധനയ്ക്കു വിധേയരാകണം.

യുഎഇയിൽനിന്നു പുറത്തേക്കു വിമാനമാർഗം യാത്രചെയ്യുന്നവരെയെല്ലാം ആന്റിബോഡി ടെസ്റ്റിനു വിധേയമാക്കുന്നതിനാൽ അവിടെനിന്നുള്ളവർക്ക് സർട്ടിഫിക്കറ്റ് നിർബന്ധമാണ്. യാത്ര പുറപ്പെടുന്നതിനു മുൻപുള്ള 72 മണിക്കൂറിനിടെ നടത്തിയ പരിശോധനയായിരിക്കണം.

• എല്ലാ യാത്രക്കാരും കോവിഡ് 19 ജാഗ്രത വെബ്സൈറ്റിൽ റജിസ്റ്റർ ചെയ്യണം.

• ആന്റിബോഡി പരിശോധനയിൽ പോസിറ്റീവ് ആണെങ്കിൽ പിസിആർ, ജീൻ എക്സ്പ്രസ്, ട്രൂനാറ്റ് എന്നിവയിൽ ഒരു പരിശോധന.

• എല്ലാ യാത്രക്കാർക്കും 14 ദിവസം നിർബന്ധിത ക്വാറന്റീൻ

• നിബന്ധനകൾ ലംഘിക്കുന്നവർക്കെതിരെ ദുരന്തനിവാരണ നിയമം, പകർച്ചവ്യാധി തടയൽ നിയമം എന്നിവ പ്രകാരം നടപടിയെടുക്കും.

Related Articles

Back to top button