KeralaLatestThrissur

പുനർഗേഹം പദ്ധതി

“Manju”

ബിന്ദുലാൽ തൃശൂർ

പുനർഗേഹം പദ്ധതി പ്രകാരം ജില്ലയിലെ തീരദേശ മേഖലയായ എടവിലങ്ങ്, എറിയാട്, അഴീക്കോട് വില്ലേജുകളിലെ 15 പേർക്ക് വീടുവെക്കുന്നതിനായി ഭൂമിവില നിശ്ചയിച്ചു നൽകി.

ജില്ലാ കളക്ടർ എസ് ഷാനവാസിന്റെ അധ്യക്ഷതയിൽ ചേർന്ന മോണിറ്ററിങ് യോഗത്തിലാണ് ഗുണഭോക്താക്കളെയും ഭൂമി ഉടമസ്ഥരെയും വിളിച്ചു ചേർത്ത് ഭൂമി വില നിശ്ചയിച്ചു നൽകിയത്.

പുനർഗേഹം പദ്ധതിയ്ക്കായി ജില്ലാതല അപ്രൂവൽ കമ്മിറ്റി ചേർന്ന് 60 പേർക്ക് ഭൂമി വില നിശ്ചയിച്ചു നൽകിയിരുന്നു. നിലവിൽ ലിസ്റ്റിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടവർക്കായി സ്ഥലവും വീടും വെക്കുന്നതിനായി 10 ലക്ഷം രൂപയാണ് നൽകുന്നത്.

ആറ് ലക്ഷം വീടുവെക്കുന്നതിനും നാല് ലക്ഷം രൂപ സ്ഥലം വാങ്ങുന്നതിനുമാണ്. ജില്ലയിൽ 600 ഓളം ഗുണഭോക്താക്കളാണ് പദ്ധതിയിലുള്ളത്. നിലവിൽ സ്ഥലം വാങ്ങുന്നതിനായി ആനുകൂല്യം ലഭിച്ചവർക്ക് ബാക്കി തുകയും നൽകാനും യോഗത്തിൽ തീരുമാനിച്ചു.

 

Related Articles

Back to top button