KeralaKollamLatest

ആദിവാസി വിദ്യാര്‍ത്ഥിനിക്ക് ഭക്ഷ്യകിറ്റ് കൈമാറി; പൊലീസ് കേഡറ്റുകൾ

“Manju”

കടമാൻകോട് : കുളത്തൂപ്പുഴ കല്ലുവെട്ടാംകുഴി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിനിയുടെ വനത്തിലെ വീട്ടിലെത്തി സ്റ്റുഡന്റ് പൊലീസ് കേഡറ്റുകൾ ഭക്ഷ്യകിറ്റ് കൈമാറി. ആദിവാസിയായ വിദ്യാർഥിനിയും സഹോദരനും അമ്മൂമ്മയും അടങ്ങുന്ന ഇവരുടെ ദുരിതമേറിയ ജീവിതങ്ങള്‍ ആരുമായും പങ്കെവെച്ചിരുന്നില്ല. ഈ ആദിവാസി കുടുംബത്തിന്റെ ദയനീയവസ്ഥ മനസിലാക്കിയ കെഡറ്റുകൾ ഭക്ഷ്യധാന്യങ്ങളടങ്ങിയ കിറ്റ് കൈമാറുകയായിരുന്നു. രക്ഷിതാക്കളുടെ അഭാവത്തിൽ ഇവർ വയോധികയായ അമ്മൂമ്മയോടൊപ്പം കുടിലില്‍ താമസിക്കുകയായിരുന്നു. ചോർന്നൊലിക്കുന്ന കുടിലിൽ താമസിക്കാനാതെ ഇവര്‍ അടുത്ത ബന്ധുവീടുകളില്‍ അഭയം തേടുകയായിരുന്നു. കാട്ടില്‍ കൂണുകള്‍ പോലുളള ഭാക്ഷ്യസാധനങ്ങള്‍ ശേഖരിച്ചായിരുന്നു ഇവര്‍ ആഹാരത്തിനുളള മാര്‍ഗം കണ്ടെത്തിയിരുന്നത്. ഇവര്‍ എങ്ങനെ ജീവിക്കുന്നു എന്നു പോലും ആരും അന്വേഷിച്ചിരുന്നില്ലായെന്നുളള പരിഭവവും കൂടുംബം പറഞ്ഞു. ആദിവാസി വിഭാഗങ്ങളുടെ പുരോഗതി ലക്ഷ്യമിടുന്ന പട്ടികവർഗ വികസന വകുപ്പ് കടമാൻകോട് മേഖലയിലെ ആദിവാസികളുടെ ദുരിത ജീവിതങ്ങള്‍ അന്വേഷിക്കുന്നില്ലായെന്നും കെഡറ്റുകള്‍ കണ്ട നേര്‍ക്കാഴ്ചയായി. സ്കൂൾ ഹെഡ്മാസ്റ്റർ ഇൻ ചാർജ് ആർ.ആർ.അജിത്ത് പ്രസാദ്, എസ്ഐ. എസ്.എൽ.സുധീഷ്കുമാർ, ഗ്രാമപ്പഞ്ചായത്തംഗം ഷീജ റാഫി എന്നിവരും കെഡറ്റുകൾക്ക് നിരഞ്ജനപ്രകാശ്, അൽഷിഫ എന്നിവരും ഈ കാരുണ്യ പ്രവര്‍ത്തനത്തിന് നേതൃത്വം കൊടുത്തു.

Related Articles

Back to top button