KeralaKozhikodeLatest

ലോക്ക് ഡൗണ്‍ ലംഘിച്ച് കോഫിഹൗസില്‍ ഭക്ഷണം വിളമ്പി

“Manju”

സിന്ധുമോള്‍ ആര്‍

കോഴിക്കോട്: ഹോട്ടലുകളില്‍ നിന്ന് പാഴ്‌സല്‍ ഭക്ഷണം മാത്രമേ നല്‍കാവൂയെന്നാണ് ലോക്ക് ഡൗണ്‍ പ്രോട്ടോകോള്‍ നിര്‍ദേശം. ഭക്ഷണം ഹോട്ടലിനകത്തിരുന്ന് കഴിച്ചാല്‍ ഹോട്ടലുടമയ്‌ക്കെതിരെയും ഭക്ഷണം കഴിച്ചവര്‍ക്കെതിരെയും കേസെടുക്കാന്‍, തടസ്സമില്ല.  ഈ ലോക്ക്ഡൗണ്‍ ചട്ടങ്ങള്‍ മറികടന്നാണ് കോഴിക്കോട് ബീച്ച് റോഡിലെ ഇന്ത്യന്‍ കോഫീ ഹൗസില്‍ ഭക്ഷണ വിതരണം നടത്തിയത്.

കോഴിക്കോട് കോര്‍പറേഷന്‍ ഓഫീസിന് സമീപമുള്ള ഇന്ത്യന്‍ കോഫി ഹൗസില്‍ സാധാരണ ദിവസങ്ങളിലേപ്പോലെ ജനങ്ങള്‍ ഇരുന്ന് ഭക്ഷണം കഴിക്കുകയായിരുന്നു. സാമൂഹിക അകലംപോലും പാലിക്കാതെ  കോഫി ഹൗസ് നിറയെ ആളുകളായിരുന്നു.  കോഫീ ഹൗസ് അധികൃതരോട് സംസാരിച്ചപ്പോള്‍ കോര്‍പറേഷന്‍ ജീവനക്കാര്‍ക്ക് ഭക്ഷണം വിളമ്പാന്‍ അനുമതിയുണ്ടെന്നായിരുന്നു അറിയിച്ചത്.

എന്നാല്‍ തങ്ങള്‍ പുറത്തു നിന്ന് വന്നവരാണെന്ന് ഭക്ഷണം കഴിക്കാനെത്തിയ പലരും പറഞ്ഞു. ആളുകള്‍ കൂട്ടമായിരുന്ന് ഭക്ഷണം കഴിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ന്യൂസ് 18 പുറത്ത് വിട്ടതോടെ ടൗണ്‍ സ്‌റ്റേഷന്‍ എസ് ഐ ബിജിത്തിന്റെ നേതൃത്വത്തില്‍ പൊലീസെത്തി കോഫി ഹൗസില്‍ പരിശോധന നടത്തിയശേഷം അടയ്ക്കാന്‍ നിര്‍ദേശം നല്‍കി.

Related Articles

Back to top button