Thrissur

ചേർപ്പ് സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ഡിജിറ്റൽ എക്സ്റേ യൂണിറ്റ് സ്ഥാപിച്ചു

“Manju”

ബിന്ദുലാൽ തൃശ്ശൂർ

ചേർപ്പ് ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള സാമൂഹികാരോഗ്യ കേന്ദ്രത്തിൽ സ്ഥാപിച്ച ഡിജിറ്റൽ എക്സ്റേ യൂണിറ്റിന്റെ ഉദ്ഘാടനം നാട്ടിക എംഎൽഎ ഗീത ഗോപി നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി ടി സണ്ണി അധ്യക്ഷത വഹിച്ചു. എംഎൽഎയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും അനുവദിച്ച 10 ലക്ഷം രൂപ വിനിയോഗിച്ചാണ് എക്സ്-റേ യൂണിറ്റ് സ്ഥാപിച്ചത്.

ചടങ്ങിൽ ചേർപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി കെ വിനോദ്, ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ ഡി മിൽട്ടൺ, ബ്ലോക്ക് മെമ്പർമാരായ കെ എ പ്രദീപ്, ജെൻസൻ ജോർജ്, സുജിത സുനിൽ, എൻ പി തങ്കമണി, ഡോ. കെ ആർ സുനിൽകുമാർ, ഹെൽത്ത് ഇൻസ്പെക്ടർ എ ജെ ആന്റോ, റേഡിയോളജിസ്റ്റ് കെ ആർ സിന്ധു തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Back to top button